പിഎം ഇന്ത്യ
ഭാരത് മാതാ കീ ജയ്
ഭാരത് മാതാ കീ ജയ്
ഭാരത് മാതാ കീ ജയ്
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ മൻസുഖ് മാണ്ഡവ്യ ജി, ധർമ്മേന്ദ്ര പ്രധാൻ ജി, ജയന്ത് ചൗധരി ജി, രക്ഷാ ഖഡ്‌സെ ജി, പാർലമെന്റ് അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികളേ, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള എന്റെ യുവ സുഹൃത്തുക്കളേ! ഈ ഭാരത് മണ്ഡപം ഇന്ത്യയിലെ യുവജനങ്ങളുടെ ഊർജ്ജം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇന്ന്, രാജ്യം മുഴുവൻ സ്വാമി വിവേകാനന്ദനെ ഓർമ്മിക്കുകയും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു. സ്വാമി വിവേകാനന്ദന് രാജ്യത്തെ യുവാക്കളിൽ വലിയ വിശ്വാസമുണ്ടായിരുന്നു. സ്വാമിജി പറയാറുണ്ടായിരുന്നു – എനിക്ക് യുവതലമുറയിൽ, പുതിയ തലമുറയിൽ വിശ്വാസമുണ്ട്. എന്റെ പ്രവർത്തകർ യുവതലമുറയിൽ നിന്നാണ് വരുന്നതെന്ന് സ്വാമിജി പറയാറുണ്ടായിരുന്നു, സിംഹങ്ങളെപ്പോലെ അവർ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തും. വിവേകാനന്ദനിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു, നിങ്ങളിൽ വിശ്വാസമുണ്ടായിരുന്നതുപോലെ, വിവേകാനന്ദനിൽ എനിക്ക് വിശ്വാസമുണ്ട്, അദ്ദേഹം പറഞ്ഞ എല്ലാത്തിലും എനിക്ക് വിശ്വാസമുണ്ട്. ഇന്ത്യയിലെ യുവാക്കൾക്കായി അദ്ദേഹം എന്ത് ചിന്തിച്ചു പറഞ്ഞാലും, അതിൽ എനിക്ക് അന്ധമായ വിശ്വാസമുണ്ട്. തീർച്ചയായും, സ്വാമി വിവേകാനന്ദൻ ഇന്ന് നേരിട്ട് നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, 21-ാം നൂറ്റാണ്ടിലെ യുവാക്കളുടെ ഈ ഉണർന്നിരിക്കുന്ന ശക്തിയും, നിങ്ങളുടെ സജീവമായ പരിശ്രമങ്ങളും കണ്ട്, അദ്ദേഹം ഇന്ത്യയെ ഒരു പുതിയ വിശ്വാസവും, പുതിയ ഊർജ്ജവും കൊണ്ട് നിറയ്ക്കുകയും, പുതിയ സ്വപ്നങ്ങളുടെ വിത്തുകൾ പാകുകയും ചെയ്യുമായിരുന്നു.
സുഹൃത്തുക്കളേ,
നിങ്ങൾ ഭാരത് മണ്ഡപത്തിലാണ്, കാലചക്രം നോക്കൂ, ഈ ഭാരത് മണ്ഡപത്തിൽ ലോകത്തിലെ മഹാന്മാർ ഒത്തുകൂടി ലോകത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. എന്റെ രാജ്യത്തെ യുവാക്കൾ ഇന്ത്യയുടെ അടുത്ത 25 വർഷങ്ങൾ എങ്ങനെയായിരിക്കുമെന്ന് ഒരു രൂപരേഖ തയ്യാറാക്കുന്നത് എന്റെ ഭാഗ്യമാണ്.
സുഹൃത്തുക്കളേ,
കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ എന്റെ വസതിയിൽ ചില യുവ കളിക്കാരെ കണ്ടുമുട്ടി, ഞാൻ അവരുമായി സംസാരിച്ചുകൊണ്ടിരുന്നു, അപ്പോൾ ഒരു കളിക്കാരൻ എഴുന്നേറ്റു നിന്ന് പറഞ്ഞു – മോദി ജി, ലോകത്തിന് നിങ്ങൾ പ്രധാനമന്ത്രിയാകാം, പിഎം ആകാം, പക്ഷേ ഞങ്ങൾക്ക് പ്രധാനമന്ത്രി എന്നാൽ – ഉറ്റ സുഹൃത്താണ് (പരം മിത്ര).
സുഹൃത്തുക്കളേ,
എനിക്ക്, എന്റെ രാജ്യത്തെ യുവാക്കളുമായുള്ള സൗഹൃദം ഈ രീതിയിലാണ് . സൗഹൃദത്തിന്റെ ഏറ്റവും ശക്തമായ ബന്ധം വിശ്വാസമാണ്. എനിക്കും നിങ്ങളിൽ വലിയ വിശ്വാസമുണ്ട്. ഈ വിശ്വാസമാണ് എന്റെ യുവ ഇന്ത്യ, അതായത് മൈ ഭാരത് രൂപീകരിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഈ വിശ്വാസമാണ് വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിൻ്റെ അടിസ്ഥാനം. ഇന്ത്യയിലെ യുവാക്കളുടെ ശക്തി ഇന്ത്യയെ എത്രയും വേഗം ഒരു വികസിത രാഷ്ട്രമാക്കുമെന്ന് എന്റെ ഈ വിശ്വാസം പറയുന്നു.
സുഹൃത്തുക്കളേ,
കണക്കുകൂട്ടുന്നവർക്ക് ഇതെല്ലാം വളരെ ബുദ്ധിമുട്ടാണെന്ന് തോന്നിയേക്കാം, പക്ഷേ എന്റെ മനസ്സ് പറയുന്നു,ലക്ഷ്യം തീർച്ചയായും വലുതാണ്, പക്ഷേ നിങ്ങളുടെ എല്ലാവരുടെയും ആത്മവിശ്വാസത്തോടെ, അത് അസാധ്യമല്ല. കോടിക്കണക്കിന് യുവാക്കളുടെ കരങ്ങൾ വികസന രഥത്തിന്റെ ചക്രങ്ങൾ മുന്നോട്ട് നയിക്കുമ്പോൾ, നമ്മൾ തീർച്ചയായും ലക്ഷ്യത്തിലെത്തും.
സുഹൃത്തുക്കളേ,
ചരിത്രം നമ്മെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. ഒരു രാജ്യം, ഒരു സമൂഹം, ഒരു കൂട്ടം വലിയ സ്വപ്നങ്ങളും വലിയ പ്രതിജ്ഞകളുമായി ഒരു ദിശയിലേക്ക് നീങ്ങാൻ തുടങ്ങിയതിന് ലോകത്ത് നിരവധി ഉദാഹരണങ്ങളുണ്ട്, അവർ ഒരുമിച്ച് നീങ്ങാൻ തുടങ്ങി, ലക്ഷ്യം മറക്കാതെ മുന്നോട്ട് പോകാൻ തീരുമാനിച്ചു, അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവർ എല്ലാം ചെയ്തു, അവർ അവ നേടിയെടുത്തു എന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. 1930 കളിൽ, അതായത് ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ്, അമേരിക്ക ഒരു കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയതായി നിങ്ങളിൽ പലർക്കും അറിയാമായിരിക്കും. അപ്പോൾ അമേരിക്കയിലെ ജനങ്ങൾ ഇതിൽ നിന്ന് പുറത്തുകടന്ന് വേഗത്തിൽ മുന്നോട്ട് പോകണമെന്ന് തീരുമാനിച്ചു. അവർ പുതിയ കരാറിനെ അതിന്റെ പാതയായി തെരഞ്ഞെടുത്തു, അമേരിക്ക ആ പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കുക മാത്രമല്ല, വികസനത്തിന്റെ വേഗത പല മടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്തു. സിംഗപ്പൂർ മോശം അവസ്ഥയിലായിരുന്ന ഒരു കാലമുണ്ടായിരുന്നു, അത് മത്സ്യത്തൊഴിലാളികളുടെ ഒരു ചെറിയ ഗ്രാമമായിരുന്നു. ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ പോലും പ്രതിസന്ധി ഉണ്ടായിരുന്നു. സിംഗപ്പൂരിന് ശരിയായ നേതൃത്വം ലഭിച്ചു, ജനങ്ങളോടൊപ്പം എല്ലാവരും നമ്മുടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കുമെന്ന് തീരുമാനിച്ചു. അവർ നിയമങ്ങൾ പാലിച്ചു, അച്ചടക്കം പാലിച്ചു, കൂട്ടായ മനോഭാവം പിന്തുടർന്നു, ഏതാനും വർഷങ്ങൾക്കുള്ളിൽ സിംഗപ്പൂർ ഒരു ആഗോള സാമ്പത്തിക, വ്യാപാര കേന്ദ്രമായി മാറി. ലോകത്ത് അത്തരം നിരവധി രാജ്യങ്ങൾ, സംഭവങ്ങൾ, സമൂഹങ്ങൾ, ഗ്രൂപ്പുകൾ എന്നിവയുണ്ട്. നമ്മുടെ രാജ്യത്തും അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്, ഇന്ത്യയിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിനായി പ്രതിജ്ഞയെടുത്തു. ബ്രിട്ടീഷ് സാമ്രാജ്യത്തിന് ശക്തി കുറവായിരുന്നില്ല, അവർക്ക് എല്ലാം ഉണ്ടായിരുന്നു, പക്ഷേ രാജ്യം എഴുന്നേറ്റു, സ്വാതന്ത്ര്യം എന്ന സ്വപ്നം ജീവിക്കാൻ തുടങ്ങി, സ്വാതന്ത്ര്യം നേടാൻ പോരാടാൻ തുടങ്ങി, ജീവൻ ത്യജിക്കാൻ പുറപ്പെട്ടു, സ്വാതന്ത്ര്യം നേടികൊണ്ട് ഇന്ത്യയിലെ ജനങ്ങൾ അത് കാണിച്ചുതന്നു.
സ്വാതന്ത്ര്യാനന്തരം, രാജ്യത്ത് ഭക്ഷ്യപ്രതിസന്ധിയുടെ ഒരു കാലം ഉണ്ടായിരുന്നു. രാജ്യത്തെ കർഷകർ ഒരു ദൃഢനിശ്ചയം എടുത്ത് ഇന്ത്യയെ ഭക്ഷ്യപ്രതിസന്ധിയിൽ നിന്ന് മോചിപ്പിച്ചു. നിങ്ങൾ ജനിക്കുന്നതിനു മുമ്പ്, ഗോതമ്പ് PL 480 എന്ന പേരിലാണ് വന്നിരുന്നത്, ഗോതമ്പ് വിതരണം ചെയ്യുന്നത് ഒരു വലിയ കടമയായിരുന്നു. ആ പ്രതിസന്ധിയിൽ നിന്ന് നമ്മൾ കരകയറി. വലിയ സ്വപ്നങ്ങൾ കാണുക, വലിയ ദൃഢനിശ്ചയങ്ങൾ എടുക്കുക, നിശ്ചിത സമയത്ത് അവ നിറവേറ്റുക എന്നിവ അസാധ്യമല്ല. മുന്നോട്ട് പോകാൻ ഏതൊരു രാജ്യവും വലിയ ലക്ഷ്യങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. ഇരുന്ന് ചിന്തിക്കുന്നവർ, അത് വിട്ട് കളയൂ സുഹൃത്തേ, അത് സംഭവിച്ചുകൊണ്ടിരിക്കുന്നു, വരൂ സഹോദരാ, അത് ഇങ്ങനെ തന്നെ തുടരും, എന്താണ് ആവശ്യം സുഹൃത്തേ, ആളുകൾ പട്ടിണി കിടന്ന് മരിക്കുന്നില്ല, അത് അങ്ങനെയാണ്, അത് തുടരട്ടെ. എന്തെങ്കിലും മാറ്റേണ്ടതിന്റെ ആവശ്യകത എന്താണ്, നിങ്ങൾ എന്തിനാണ് അതിനെക്കുറിച്ച് വിഷമിക്കുന്നത് സുഹൃത്തേ. ഇങ്ങനെ ചിന്തിക്കുന്നവർ, അവർ ചുറ്റിനടക്കുന്നു, പക്ഷേ അവർ മൃതദേഹങ്ങൾ മാത്രമാണ്. ഒരു ലക്ഷ്യമില്ലാതെ ജീവിതം നിലനിൽക്കില്ല സുഹൃത്തുക്കളേ. ചിലപ്പോൾ എനിക്ക് തോന്നുന്നത് ജീവിതത്തിന്റെ ഒരു ഔഷധമുണ്ടെങ്കിൽ, അത് ലക്ഷ്യമാണെന്നും അത് ജീവിതം നയിക്കാനുള്ള ശക്തി നൽകുന്നുവെന്നും ആണ്. നമ്മുടെ മുന്നിൽ ഒരു വലിയ ലക്ഷ്യമുണ്ടാകുമ്പോൾ, അത് നേടിയെടുക്കാൻ നാം എല്ലാ ശ്രമങ്ങളും നടത്തുന്നു. ഇന്നത്തെ ഇന്ത്യയും അത് തന്നെയാണ് ചെയ്യുന്നത്.
സുഹൃത്തുക്കളേ,
കഴിഞ്ഞ 10 വർഷത്തിനിടയിൽ, ദൃഢനിശ്ചയത്തിലൂടെ നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള നിരവധി ഉദാഹരണങ്ങൾ നാം കണ്ടിട്ടുണ്ട്. വെളിയിട വിസർജ്ജനത്തിൽ നിന്ന് മുക്തരാകണമെന്ന് നമ്മൾ ഇന്ത്യക്കാർ തീരുമാനിച്ചു. വെറും 60 മാസത്തിനുള്ളിൽ 60 കോടി ജനങ്ങൾ വെളിയിട വിസർജ്ജനത്തിൽ നിന്ന് സ്വയം മോചിതരായി. എല്ലാ കുടുംബങ്ങളെയും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ന്, ഇന്ത്യയിലെ മിക്കവാറും എല്ലാ കുടുംബങ്ങളും ബാങ്കിംഗ് സേവനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദരിദ്ര സ്ത്രീകളുടെ അടുക്കളകളെ പുകയിൽ നിന്ന് മുക്തമാക്കാൻ ഇന്ത്യ ദൃഢനിശ്ചയം ചെയ്തു. 10 കോടിയിലധികം ഗ്യാസ് കണക്ഷനുകൾ നൽകി ഈ ദൃഢനിശ്ചയം ഞങ്ങൾ തെളിയിച്ചു.
ഇന്ന്, പല മേഖലകളിലും, ഇന്ത്യ നിശ്ചിത സമയത്തിന് മുമ്പുതന്നെ ലക്ഷ്യങ്ങൾ കൈവരിക്കുന്നു. കൊറോണയുടെ കാലം നിങ്ങൾ ഓർക്കുന്നുണ്ടാകും, ലോകം വാക്സിനിനെക്കുറിച്ച് ആശങ്കാകുലരായിരുന്നു, കൊറോണ വാക്സിൻ നിർമ്മിക്കാൻ വർഷങ്ങളെടുക്കുമെന്ന് പറഞ്ഞിരുന്നു, പക്ഷേ ഇന്ത്യയിലെ ശാസ്ത്രജ്ഞർ വാക്സിൻ മുൻകൂട്ടി നിർമ്മിച്ചു. ഇന്ത്യയിലെ എല്ലാവർക്കും കൊറോണ വാക്സിൻ ലഭിക്കാൻ 3 വർഷം, 4 വർഷം, 5 വർഷം എടുക്കുമെന്ന് ചിലർ പറയാറുണ്ടായിരുന്നു, എന്നാൽ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കാമ്പെയ്‌ൻ ഞങ്ങൾ നടത്തി, റെക്കോർഡ് സമയത്ത് എല്ലാവർക്കും വാക്സിനേഷൻ നൽകി അത് കാണിച്ചുതന്നു. ഇന്ന് ലോകവും ഇന്ത്യയുടെ ഈ വേഗത കാണുന്നു.
ജി-20 ൽ പരിസ്ഥിതി സൗഹൃദ ഊർജ്ജവുമായി ബന്ധപ്പെട്ട് ഞങ്ങൾ വലിയ പ്രതിജ്ഞാബദ്ധത പുലർത്തി. പാരീസ് പ്രതിജ്ഞ നിറവേറ്റുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി, അതും നിശ്ചിത സമയത്തിന് എത്ര വർഷം മുമ്പ്? 9 വർഷം മുമ്പ്. ഇപ്പോൾ ഇന്ത്യ 2030 ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുക എന്ന ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. 2030 ന് മുമ്പ്, ഒരുപക്ഷേ വളരെ സമീപഭാവിയിൽ തന്നെ, ഈ ലക്ഷ്യവും ഞങ്ങൾ കൈവരിക്കും. ഇന്ത്യയുടെ അത്തരം ഓരോ വിജയവും, ദൃഢനിശ്ചയത്തിലൂടെയുള്ള നേട്ടത്തിന്റെ ഓരോ ഉദാഹരണവും, നമുക്കെല്ലാവർക്കും പ്രചോദനമാണ്. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ പ്രതിബദ്ധതയെയും ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനുള്ള വേഗതയെയും ഈ വിജയം ത്വരിതപ്പെടുത്തുന്നു.
സുഹൃത്തുക്കളേ,
ഈ വികസന യാത്രയിൽ, നമ്മൾ ഒരിക്കലും ഒരു കാര്യം മറക്കരുത്. വലിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും അവ നേടിയെടുക്കുകയും ചെയ്യുന്നത് ഒരു ഗവണ്മെൻ്റ് സംവിധാനത്തിന്റെ മാത്രം ജോലിയല്ലെന്ന് നാം ഓർമ്മിക്കണം. വലിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, രാജ്യത്തെ ഓരോ പൗരനും ഒത്തുചേരേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി, നമ്മൾ കൂട്ടായി ചിന്തിക്കണം (മസ്തിഷ്കപ്രക്ഷോഭം) നടത്തണം, ദിശ തീരുമാനിക്കണം, ഇന്ന് രാവിലെ നിങ്ങളുടെ അവതരണം കണ്ടുകൊണ്ടിരിക്കുമ്പോൾ, അതിനിടയിൽ സംസാരിക്കുമ്പോൾ, ഈ മുഴുവൻ പ്രക്രിയയിലും ലക്ഷക്കണക്കിന് ആളുകൾ ചേർന്നു എന്നതിന്റെ അർത്ഥം വികസിത ഇന്ത്യയുടെ ഉടമസ്ഥാവകാശം മോദിയുടേത് മാത്രമല്ല, നിങ്ങളുടേതുമാണ് എന്നാണ് എന്ന് ഞാൻ ഒരിക്കൽ നിങ്ങളോട് പറഞ്ഞിരുന്നു. വികസിത് ഭാരത്: യംഗ് ലീഡേഴ്‌സ് ഡയലോഗ് ഈ മസ്തിഷ്കപ്രക്ഷോഭ പ്രക്രിയയുടെ ഒരു മികച്ച ഉദാഹരണമാണ്. നിങ്ങൾ യുവാക്കളാണ് ഇതിന് നേതൃത്വം നൽകിയത്. ക്വിസ് മത്സരത്തിൽ പങ്കെടുത്ത, ഉപന്യാസ മത്സരത്തിൽ പങ്കെടുത്ത, നിലവിൽ ഈ പരിപാടിയുമായി ബന്ധപ്പെട്ട യുവാക്കൾ, വികസിത ഇന്ത്യയുടെ ലക്ഷ്യത്തിന്റെ ഉടമസ്ഥാവകാശം, നിങ്ങളെല്ലാം ഏറ്റെടുത്തു. ഇതിന്റെ ഒരു നേർക്കാഴ്ച ഇവിടെ പുറത്തിറക്കിയ ഉപന്യാസ പുസ്തകത്തിലും കാണാം. ഇപ്പോൾ ഞാൻ കണ്ട 10 അവതരണങ്ങളിലും ഇതിന്റെ ഒരു നേർക്കാഴ്ച കാണാം. ഈ അവതരണങ്ങൾ ശരിക്കും അത്ഭുതകരമാണ്. എന്റെ രാജ്യത്തെ യുവാക്കൾ ഇത്ര വേഗത്തിൽ ചിന്തിക്കുന്നതിൽ എന്റെ ഹൃദയം അഭിമാനത്താൽ നിറഞ്ഞിരിക്കുന്നു. രാജ്യം നേരിടുന്ന വെല്ലുവിളികളെ മനസ്സിലാക്കുന്നതിനുള്ള നിങ്ങളുടെ വ്യാപ്തി എത്ര വിശാലമാണെന്ന് ഇത് കാണിക്കുന്നു. നിങ്ങളുടെ പരിഹാരങ്ങളിൽ അടിസ്ഥാന യാഥാർത്ഥ്യമുണ്ട്, അടിസ്ഥാന അനുഭവമുണ്ട്, നിങ്ങൾ പറയുന്ന എല്ലാത്തിലും മണ്ണിന്റെ ഗന്ധമുണ്ട്. ഇന്ത്യയിലെ യുവാക്കൾ അടച്ചിട്ട എസി മുറികളിൽ ഇരുന്ന് ചിന്തിക്കുന്നില്ല, ഇന്ത്യയിലെ യുവാക്കളുടെ ചിന്തയുടെ വിസ്തൃതി ആകാശത്തേക്കാൾ ഉയർന്നതാണ്. നിങ്ങളിൽ ചിലർ എനിക്ക് അയച്ച വീഡിയോകൾ ഞാൻ ഇന്നലെ രാത്രി കാണുകയായിരുന്നു. നിങ്ങൾ പങ്കെടുത്ത ചർച്ചകളിലെ വ്യത്യസ്ത വിദഗ്ധരിൽ നിന്ന് നിങ്ങളെക്കുറിച്ചുള്ള അഭിപ്രായം ഞാൻ കേട്ടു
നേരിട്ടുള്ള ചർച്ചകളിലും, മന്ത്രിമാരുമായുള്ള സംഭാഷണങ്ങളിലും, നയങ്ങളുമായി ബന്ധപ്പെട്ട ആളുകളുമായുള്ള സംഭാഷണങ്ങളിലും, ആ കാര്യങ്ങളിൽ വികസിത ഇന്ത്യയോടുള്ള നിങ്ങളുടെ ഇച്ഛാശക്തി എനിക്ക് അനുഭവപ്പെട്ടു. യംഗ് ലീഡർ ഡയലോഗിന്റെ ഈ മുഴുവൻ പ്രക്രിയയിൽ മസ്തിഷ്കപ്രക്ഷോഭത്തിന് ശേഷം പുറത്തുവന്ന നിർദ്ദേശങ്ങളും,ഇന്ത്യയിലെ യുവാക്കളുടെ ആശയങ്ങളും, ഇപ്പോൾ രാജ്യത്തിന്റെ നയങ്ങളുടെ ഭാഗമായി മാറും, വികസിത ഇന്ത്യയ്ക്ക് ദിശാബോധം നൽകും. ഇതിനായി രാജ്യത്തെ യുവാക്കളെ ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ചുവപ്പ് കോട്ടയിൽ നിന്ന്, ഒരു ലക്ഷം പുതിയ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ഞാൻ സംസാരിച്ചു. നിങ്ങളുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഒരു മികച്ച മാധ്യമം രാഷ്ട്രീയമാകാം. യുവാക്കളായ നിങ്ങളിൽ പലരും രാഷ്ട്രീയത്തിൽ പങ്കെടുക്കാൻ മുന്നോട്ട് വരുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന് നിങ്ങളോട് സംസാരിക്കുമ്പോൾ, വികസിത ഇന്ത്യയുടെ ഒരു മഹത്തായ ചിത്രം ഞാൻ കാണുന്നു. വികസിത ഇന്ത്യയിൽ നമ്മൾ എന്താണ് കാണാൻ ആഗ്രഹിക്കുന്നത്, എങ്ങനെയുള്ള ഇന്ത്യയാണ് നമ്മൾ കാണാൻ ആഗ്രഹിക്കുന്നത്? വികസിത ഇന്ത്യ എന്നാൽ സാമ്പത്തികമായും, തന്ത്രപരമായും, സാമൂഹികമായും, സാംസ്കാരികമായും ശക്തമായിരിക്കുന്ന ഒന്നാണ്. സമ്പദ്‌വ്യവസ്ഥ ശക്തവും പരിസ്ഥിതി സമൃദ്ധവുമായിരിക്കുന്നിടം. നല്ല വിദ്യാഭ്യാസത്തിനും നല്ല വരുമാനത്തിനും പരമാവധി അവസരങ്ങൾ ലഭിക്കുന്നിടം, ലോകത്തിലെ ഏറ്റവും വലിയ യുവ വൈദഗ്ധ്യമുള്ള മനുഷ്യശക്തി ഉള്ളിടം. യുവാക്കൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പരിധികളില്ലാത്ത ആകാശം ലഭിക്കുന്നിടം.
പക്ഷേ മിത്രങ്ങളേ,
സംസാരിച്ചതുകൊണ്ട് മാത്രം നമ്മൾ വികസിക്കുമോ? നിങ്ങൾക്ക് എന്ത് തോന്നുന്നു ? അല്ലെങ്കിൽ, നമ്മൾ വീട്ടിൽ പോയി – വികസിത ഇന്ത്യ, വികസിത ഇന്ത്യ, വികസിത ഇന്ത്യ എന്ന് മന്ത്രിക്കാൻ തുടങ്ങും. നമ്മുടെ ഓരോ തീരുമാനത്തിന്റെയും മാനദണ്ഡം ഒന്നാകുമ്പോൾ, ഓരോ തീരുമാനത്തിന്റെയും മാനദണ്ഡം ഒന്നാകുമ്പോൾ, എന്താണ് – വികസിത ഇന്ത്യ. നമ്മുടെ ഓരോ ചുവടുവയ്പ്പിന്റെയും ദിശ ഒന്നാകുമ്പോൾ, എന്താണ് – വികസിത ഇന്ത്യ, എന്താണ് – വികസിത ഇന്ത്യ. നമ്മുടെ നയത്തിന്റെ ചൈതന്യം ഒന്നാകുമ്പോൾ, എന്താണ് – വികസിത ഇന്ത്യ. അപ്പോൾ ലോകത്തിലെ ഒരു ശക്തിക്കും നമ്മെ വികസനത്തിൽ നിന്ന് തടയാൻ കഴിയില്ല.ഒരു വലിയ കുതിച്ചുചാട്ടം നടത്താൻ കഴിയുന്ന ഒരു സമയം
ഓരോ രാജ്യത്തിന്റെയും ചരിത്രത്തിൽ വരും . ഇതാണ് ഇന്ത്യയ്ക്കുള്ള അവസരം. വളരെക്കാലം മുമ്പ്, ചുവപ്പ് കോട്ടയിൽ നിന്ന്, ഞാൻ എന്റെ ഹൃദയത്തിൽ നിന്ന് ഒരു മന്ത്രം പറഞ്ഞു, ഞാൻ പറഞ്ഞിരുന്നത് – ഇതാണ് സമയം, ശരിയായ സമയം.
ഇന്ന് ലോകത്തിലെ പല വലിയ രാജ്യങ്ങളിലും മുതിർന്ന പൗരന്മാരുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരും ദശകങ്ങളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമായി തുടരും. ഇന്ത്യയുടെ ജിഡിപിയിൽ വലിയ വർദ്ധനവ് ഉറപ്പാക്കാൻ യുവശക്തിക്ക് മാത്രമേ കഴിയൂ എന്ന് വലിയ ഏജൻസികൾ പറയുന്നു. രാജ്യത്തെ മഹാന്മാരായ ഋഷിമാർക്ക് ഈ യുവശക്തിയിൽ വളരെയധികം വിശ്വാസമുണ്ട്. ഭാവിയുടെ ശക്തി ഇന്നത്തെ യുവാക്കളുടെ കൈകളിലാണ് എന്ന് മഹർഷി അരബിന്ദോ പറഞ്ഞിരുന്നു. യുവാക്കൾ സ്വപ്നം കാണുകയും അവ നിറവേറ്റാൻ ജീവിതം ചെലവഴിക്കുകയും ചെയ്യണമെന്ന് ഗുരുദേവ് ടാഗോർ പറഞ്ഞിരുന്നു. യുവാക്കൾ പുതിയ പരീക്ഷണങ്ങൾ നടത്തണമെന്ന് ഹോമി ജഹാംഗീർ ഭാഭ പറയാറുണ്ടായിരുന്നു, കാരണം നൂതനാശയം യുവ കരങ്ങളിലൂടെ മാത്രമേ സംഭവിക്കൂ. ഇന്ന്, ലോകത്തിലെ പല വലിയ കമ്പനികളും ഇന്ത്യയിലെ യുവാക്കളാൽ നയിക്കപ്പെടുന്നു. ലോകം മുഴുവൻ ഇന്ത്യൻ യുവാക്കളുടെ ശക്തിയുടെ ആരാധകനാണ്. നമുക്ക് 25 വർഷത്തെ സുവർണ്ണ കാലഘട്ടമുണ്ട്. ഇത് അമൃതകാലമാണ്, എനിക്ക് പൂർണ്ണമായും ആത്മവിശ്വാസമുണ്ട്, ഇന്ത്യയുടെ യുവശക്തി തീർച്ചയായും വികസിത ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കും. വെറും 10 വർഷത്തിനുള്ളിൽ, നിങ്ങൾ യുവാക്കളായതിനാൽ ഇന്ത്യയെ സ്റ്റാർട്ടപ്പുകളുടെ ലോകത്തിലെ മികച്ച മൂന്ന് രാജ്യങ്ങളിലേക്ക് എത്തിച്ചു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, നിങ്ങൾ യുവാക്കളായതിനാൽ ഇന്ത്യയെ ഉല്പാദനത്തിൽ വളരെയധികം മുന്നോട്ട് കൊണ്ടുപോയി. വെറും 10 വർഷത്തിനുള്ളിൽ, നിങ്ങൾ യുവാക്കളായതിനാൽ ലോകമെമ്പാടും ഡിജിറ്റൽ ഇന്ത്യയുടെ പതാക ഉയർത്തി. വെറും 10 വർഷത്തിനുള്ളിൽ, നിങ്ങൾ യുവാക്കളായതിനാൽ ഇന്ത്യയെ കായിക ലോകത്ത് അതിന്റെ യഥാർത്ഥ സ്ഥാനത്തേക്ക് കൊണ്ടുപോയി. എന്റെ ഇന്ത്യയിലെ യുവാക്കൾ അസാധ്യമായത് സാധ്യമാക്കുമ്പോൾ, വികസിത ഇന്ത്യയെന്നതും തീർച്ചയായും സാധ്യമാക്കും.
സുഹൃത്തുക്കളേ,
ഇന്നത്തെ യുവാക്കളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി നമ്മുടെ ഗവൺമെന്റ് പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നു. ഇന്ന്, ഇന്ത്യയിൽ എല്ലാ ആഴ്ചയും ഒരു പുതിയ സർവകലാശാല നിർമ്മിക്കപ്പെടുന്നു. ഇന്ന് ഇന്ത്യയിൽ എല്ലാ ദിവസവും ഒരു പുതിയ ഐടിഐ സ്ഥാപിക്കപ്പെടുന്നു. ഇന്ന്, ഇന്ത്യയിൽ ഓരോ മൂന്നാം ദിവസവും ഒരു അടൽ ടിങ്കറിംഗ് ലാബ് തുറക്കുന്നു. ഇന്ന്, ഇന്ത്യയിൽ എല്ലാ ദിവസവും രണ്ട് പുതിയ കോളേജുകൾ നിർമ്മിക്കപ്പെടുന്നു. ഇന്ന്, രാജ്യത്ത് 23 ഐഐടികളുണ്ട്. ഒരു ദശകത്തിനുള്ളിൽ, ട്രിപ്പിൾ ഐടികളുടെ എണ്ണം 9 ൽ നിന്ന് 25 ആയി വർദ്ധിച്ചു, ഐഐഎമ്മുകളുടെ എണ്ണം 13 ൽ നിന്ന് 21 ആയി വർദ്ധിച്ചു. 10 വർഷത്തിനുള്ളിൽ, എയിംസുകളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചു, 10 വർഷത്തിനുള്ളിൽ, മെഡിക്കൽ കോളേജുകളുടെ എണ്ണവും ഏകദേശം ഇരട്ടിയായി. ഇന്ന്, നമ്മുടെ സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, എന്നിവയുടെ എണ്ണമോ ഗുണനിലവാരമോ ആകട്ടെ, എല്ലാ തലങ്ങളിലും മികച്ച ഫലങ്ങൾ ദൃശ്യമാണ്. 2014 വരെ, ഇന്ത്യയിലെ ഒമ്പത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമേ ക്യുഎസ് റാങ്കിംഗിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. ഇന്ന് ഈ സംഖ്യ 46 ആണ്. ഇന്ത്യയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഈ വർദ്ധിച്ചുവരുന്ന കഴിവ് ഒരു വികസിത ഇന്ത്യയ്ക്ക് ഒരു വലിയ അടിത്തറയാണ്.
സുഹൃത്തുക്കളേ,
2047 ഇപ്പോഴും വളരെ അകലെയാണെന്ന് ചിലർക്ക് തോന്നിയേക്കാം, അതിനായി ഇപ്പോൾ എന്തിനാണ് പരിശ്രമിക്കുന്നത്, പക്ഷേ നമ്മൾ ആ ചിന്തയിൽ നിന്ന് പുറത്തുകടക്കണം. വികസിത ഇന്ത്യയുടെ ഈ യാത്രയിൽ, നമ്മൾ എല്ലാ ദിവസവും പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും അവ നേടുകയും വേണം. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുക എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുന്ന ദിവസം വിദൂരമല്ല. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, രാജ്യം 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. നമ്മൾ നീങ്ങുന്ന വേഗതയിൽ, മുഴുവൻ ഇന്ത്യയും ദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്ന ദിവസം വിദൂരമല്ല. ഈ ദശകത്തിന്റെ അവസാനത്തോടെ, 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം ഇന്ത്യ നിശ്ചയിച്ചിട്ടുണ്ട്. 2030 ഓടെ നെറ്റ് സീറോ കാർബൺ ബഹിർഗമനം എന്ന ലക്ഷ്യം നമ്മുടെ റെയിൽവേ കൈവരിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
അടുത്ത ദശകത്തിൽ ഒളിമ്പിക്സ് സംഘടിപ്പിക്കുക എന്ന വലിയ ലക്ഷ്യവും നമുക്കുണ്ട്. ഇതിനായി രാജ്യം കഠിനാധ്വാനം ചെയ്യുകയാണ്. ഇന്ത്യയും ഒരു ബഹിരാകാശ ശക്തിയായി അതിവേഗം മുന്നേറുകയാണ്. 2035 ആകുമ്പോഴേക്കും ബഹിരാകാശത്ത് നമ്മുടെ സ്റ്റേഷൻ സ്ഥാപിക്കണം. ലോകം ചന്ദ്രയാനിന്റെ വിജയം കണ്ടു. ഇപ്പോൾ ഗഗൻയാനിനുള്ള ഒരുക്കങ്ങൾ സജീവമാണ്. എന്നാൽ അതിനപ്പുറം നമ്മൾ ചിന്തിക്കണം, നമ്മുടെ ചന്ദ്രയാനിൽ ഒരു ഇന്ത്യക്കാരനെ ചന്ദ്രനിൽ ഇറക്കണം. അത്തരം നിരവധി ലക്ഷ്യങ്ങൾ നേടിയാൽ മാത്രമേ 2047 ആകുമ്പോഴേക്കും വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയൂ.
സുഹൃത്തുക്കളേ,
വളരുന്ന സമ്പദ്‌വ്യവസ്ഥയുടെ കണക്കുകളെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, ചിലർ ചിന്തിക്കുന്നത്, അത് നമ്മുടെ ജീവിതത്തിൽ എന്ത് ഫലമുണ്ടാക്കുമെന്നാണ്. സത്യം എന്തെന്നാൽ, സമ്പദ്‌വ്യവസ്ഥ വളരുമ്പോൾ, അത് ജീവിതത്തിന്റെ എല്ലാ തലങ്ങളിലും നല്ല സ്വാധീനം ചെലുത്തുന്നു എന്നതാണ്. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഇന്ത്യ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറി, 21-ാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. അക്കാലത്ത് സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ചെറുതായിരുന്നു, അതിനാൽ ഇന്ത്യയുടെ കാർഷിക ബജറ്റ് ഏതാനും കോടി രൂപ മാത്രമായിരുന്നു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ബജറ്റ് ഒരു ലക്ഷം കോടി രൂപയിൽ താഴെയായിരുന്നു. അക്കാലത്ത് രാജ്യത്തിന്റെ അവസ്ഥ എന്തായിരുന്നു? അക്കാലത്ത് മിക്ക ഗ്രാമങ്ങളിലും റോഡുകളും വൈദ്യുതിയും ഇല്ലായിരുന്നു, ദേശീയ പാതകളുടെയും റെയിൽവേയുടെയും അവസ്ഥ വളരെ മോശമായിരുന്നു. ഇന്ത്യയുടെ വലിയൊരു ഭാഗത്തിലും വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എത്തിയിരുന്നില്ല
സുഹൃത്തുക്കളേ,
ഇതിന് തൊട്ടുപിന്നാലെ, ഇന്ത്യ രണ്ട് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി. അക്കാലത്ത്, ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ബജറ്റ് രണ്ട് ലക്ഷം കോടി രൂപയിൽ താഴെയായിരുന്നു. എന്നാൽ റോഡുകൾ, റെയിൽവേകൾ, വിമാനത്താവളങ്ങൾ, കനാലുകൾ, ദരിദ്രർക്കുള്ള വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, ഇതെല്ലാം മുമ്പത്തേതിനേക്കാൾ വർദ്ധിച്ചു തുടങ്ങി. അതിനുശേഷം, ഇന്ത്യ അതിവേഗം മൂന്ന് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറി, അതിന്റെ ഫലമായി വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി, വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകൾ രാജ്യത്ത് ഓടാൻ തുടങ്ങി, ബുള്ളറ്റ് ട്രെയിൻ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ തുടങ്ങി. ലോകത്തിലെ ഏറ്റവും ദ്രുതഗതിയിലുള്ള വേഗതയിൽ ഇന്ത്യ 5G അവതരിപ്പിച്ചു. രാജ്യത്തെ ആയിരക്കണക്കിന് ഗ്രാമപഞ്ചായത്തുകളിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് എത്താൻ തുടങ്ങി. 3 ലക്ഷത്തിലധികം ഗ്രാമങ്ങളിൽ റോഡുകൾ എത്തി, മുദ്ര വായ്പയിലൂടെ യുവാക്കൾക്ക് ഗ്യാരണ്ടി ഇല്ലാതെ 23 ലക്ഷം കോടി രൂപ നൽകി. സൗജന്യ ചികിത്സ നൽകുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരംഭിച്ചു. എല്ലാ വർഷവും ആയിരക്കണക്കിന് കോടി രൂപ നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന പദ്ധതി ആരംഭിച്ചു. ദരിദ്രർക്കായി 4 കോടി കോൺക്രീറ്റ് വീടുകൾ നിർമ്മിച്ചു. അതായത്, സമ്പദ്‌വ്യവസ്ഥ വലുതാകുന്തോറും വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂടും, കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. എല്ലാ മേഖലകളിലും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും, രാജ്യത്തിന്റെ ചെലവഴിക്കാനുള്ള ശേഷി തുല്യമായി വർദ്ധിച്ചു.
സുഹൃത്തുക്കളേ,
ഇന്ന് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഏകദേശം 4 ട്രില്യൺ ഡോളറാണ്. ഇത് ഇന്ത്യയുടെ ശക്തി പലമടങ്ങ് വർദ്ധിപ്പിച്ചു. 2014 ലെ മുഴുവൻ അടിസ്ഥാന സൗകര്യ ബജറ്റിനേക്കാൾ, റെയിൽവേ, റോഡുകൾ, വിമാനത്താവളങ്ങൾ എന്നിവ നിർമ്മിക്കുന്നതിനായി ചെലവഴിച്ചതിനേക്കാൾ കൂടുതൽ പണം ഇന്ന് ഇന്ത്യ റെയിൽവേയിൽ മാത്രം ചെലവഴിക്കുന്നു. ഇന്ന് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ബജറ്റ് 10 വർഷം മുമ്പുള്ളതിനേക്കാൾ 6 മടങ്ങ് കൂടുതലാണ്, ഇത് 11 ലക്ഷം കോടിയിൽ കൂടുതലാണ്. ഇന്നത്തെ ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിയിൽ അതിന്റെ ഫലം നിങ്ങൾക്ക് കാണാൻ കഴിയും. ഈ ഭാരത് മണ്ഡപം ഇതിനുള്ള ഒരു മനോഹരമായ ഉദാഹരണമാണ്. നിങ്ങളിൽ ചിലർ മുമ്പ് പ്രഗതി മൈതാനത്ത് വന്നിട്ടുണ്ടെങ്കിൽ, മധ്യഭാഗത്ത് മേളകൾ നടന്നിരുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ വരുമായിരുന്നു, കൂടാരങ്ങൾ നിർമ്മിച്ചാണ് ജോലി ചെയ്തിരുന്നത്, ഇന്ന് ഇതെല്ലാം സാധ്യമായിരിക്കുന്നു.
സുഹൃത്തുക്കളേ,
ഇപ്പോൾ നമ്മൾ വളരെ വേഗത്തിൽ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന നാഴികക്കല്ലിലേക്ക് നീങ്ങുകയാണ്. നമ്മൾ 5 ട്രില്യൺ ഡോളറിലെത്തുമ്പോൾ, വികസനത്തിന്റെ തോത് എത്രത്തോളം വലുതായിരിക്കുമെന്നും സൗകര്യങ്ങളുടെ വിപുലീകരണം എത്രത്തോളം കൂടുതലായിരിക്കുമെന്നും സങ്കൽപ്പിക്കുക. ഇന്ത്യ ഇവിടെ അവസാനിപ്പിക്കാൻ പോകുന്നില്ല. അടുത്ത ദശകത്തിന്റെ അവസാനത്തോടെ, ഇന്ത്യ 10 ട്രില്യൺ ഡോളർ നാഴികക്കല്ല് കടക്കും. വളരുന്ന ഈ സമ്പദ്‌വ്യവസ്ഥയിൽ, നിങ്ങളുടെ കരിയർ പുരോഗമിക്കുമ്പോൾ, നിങ്ങൾക്ക് എത്ര അവസരങ്ങൾ ഉണ്ടാകുമെന്ന് സങ്കൽപ്പിക്കുക. 2047 ൽ നിങ്ങളുടെ പ്രായം എത്രയാകുമെന്ന് സങ്കൽപ്പിക്കുക, നിങ്ങളുടെ കുടുംബത്തിനായി നിങ്ങൾ എന്ത് ക്രമീകരണങ്ങളെക്കുറിച്ചാണ് ആശങ്കപ്പെടേണ്ടതെന്ന് സങ്കൽപ്പിക്കുക. 2047 ൽ, ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടത്തിൽ നിങ്ങൾക്ക് ഏകദേശം 40-50 വയസ്സ് തികയുമ്പോൾ, രാജ്യം വികസിച്ചിരിക്കും, അപ്പോൾ ആർക്കാണ് അതിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക? ആർക്കാണ് അത് ലഭിക്കുക? ഇന്നത്തെ യുവാക്കൾക്കാണ് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക. അതുകൊണ്ടാണ് ഇന്ന് ഞാൻ നിങ്ങളോട് പൂർണ്ണ ആത്മവിശ്വാസത്തോടെ പറയുന്നത്, നിങ്ങളുടെ തലമുറ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റം കൊണ്ടുവരുമെന്ന് മാത്രമല്ല, ആ മാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവുമായിരിക്കും. ഈ യാത്രയിൽ നമ്മൾ ഒരു പ്രധാന കാര്യം ഓർമ്മിക്കേണ്ടതുണ്ട്. നമ്മുടെ സുഖകരമായ അവസ്ഥയിൽ നിലനിൽക്കുക എന്ന ശീലം ഒഴിവാക്കണം. ഈ സാഹചര്യം വളരെ അപകടകരമാണ്. മുന്നോട്ട് പോകാൻ, കംഫർട്ട് സോണിൽ നിന്ന് പുറത്തുവന്ന് സാഹസികതകൾ ഏറ്റെടുക്കേണ്ടത് ആവശ്യമാണ്. ഈ യംഗ് ലീഡേഴ്‌സ് ഡയലോഗിലും, യുവാക്കൾ അവരുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുവരണം, അപ്പോൾ മാത്രമേ അവർക്ക് ഇവിടെ എത്താൻ കഴിയൂ. ഈ ജീവിത മന്ത്രം നിങ്ങളെ വിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.
സുഹൃത്തുക്കളേ,
ഇന്നത്തെ പരിപാടിയായ വികസിത ഇന്ത്യ, യംഗ് ലീഡേഴ്‌സ് ഡയലോഗ് ഇന്ത്യയുടെ ഭാവിയിലേക്കുള്ള രൂപരേഖ തീരുമാനിക്കുന്നതിൽ വളരെ വലിയ പങ്ക് വഹിക്കും. ഈ പ്രതിജ്ഞയ്ക്ക് നിങ്ങൾ സ്വീകരിച്ച ഊർജ്ജം, ഉത്സാഹം, അഭിനിവേശം എന്നിവ ശരിക്കും അത്ഭുതകരമാണ്. വികസിത ഇന്ത്യയെക്കുറിച്ചുള്ള നിങ്ങളുടെ ആശയങ്ങൾ തീർച്ചയായും വിലപ്പെട്ടതും ശ്രേഷ്ഠവും മികച്ചതുമാണ്. ഇനി നിങ്ങൾ ഈ ആശയങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും കൊണ്ടുപോകണം. രാജ്യത്തെ ഓരോ ജില്ലയിലും, ഓരോ ഗ്രാമത്തിലും, തെരുവിലും, പ്രദേശത്തും, മറ്റ് യുവാക്കളെ വികസിത ഇന്ത്യയുടെ ഈ ആശയങ്ങളുമായി ബന്ധിപ്പിക്കണം, ഈ മനോഭാവം സ്വീകരിക്കണം. 2047 ഓടെ നമ്മൾ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കും. ഈ പ്രതിജ്ഞയോടെ നമ്മൾ ജീവിക്കണം, അതിനായി നാം സ്വയം സമർപ്പിക്കണം.
സുഹൃത്തുക്കളേ,
ഒരിക്കൽ കൂടി, ദേശീയ യുവജന ദിനത്തിൽ ഇന്ത്യയിലെ എല്ലാ യുവജനങ്ങൾക്കും എന്റെ ആശംസകൾ നേരുന്നു. ഈ ദൃഢനിശ്ചയത്തെ വിജയമാക്കി മാറ്റാൻ, നിങ്ങളുടെ തുടർച്ചയായ പരിശ്രമങ്ങൾക്ക്, നാം വിജയം കൈവരിക്കുന്നതുവരെ വിശ്രമിക്കില്ല, ഈ പ്രധാനപ്പെട്ട പ്രതിജ്ഞയുമായി നിങ്ങൾ മുന്നോട്ട് പോകണം, എന്റെ ആശംസകൾ നിങ്ങളോടൊപ്പമുണ്ട്. എന്നോടൊപ്പം ഏറ്റ് പറയൂ-
ഭാരത് മാതാ കീ ജയ്
ഭാരത് മാതാ കീ ജയ്
ഭാരത് മാതാ കീ ജയ്
വന്ദേ മാതരം. വന്ദേ മാതരം.
വന്ദേ മാതരം. വന്ദേ മാതരം.
വന്ദേ മാതരം. വന്ദേ മാതരം.
വന്ദേ മാതരം. വന്ദേ മാതരം.
വന്ദേ മാതരം. വന്ദേ മാതരം.
വന്ദേ മാതരം. വന്ദേ മാതരം.
വളരെ നന്ദി.
SK
India's Yuva Shakti is driving remarkable transformations. The Viksit Bharat Young Leaders Dialogue serves as an inspiring platform, uniting the energy and innovative spirit of our youth to shape a developed India. #VBYLD2025 https://t.co/gjIqBbyuFU
— Narendra Modi (@narendramodi) January 12, 2025
The strength of India's Yuva Shakti will make India a developed nation. pic.twitter.com/GoF0uLZK0g
— PMO India (@PMOIndia) January 12, 2025
India is accomplishing its goals in numerous sectors well ahead of time. pic.twitter.com/idaPkm6u83
— PMO India (@PMOIndia) January 12, 2025
Achieving ambitious goals requires the active participation and collective effort of every citizen of the nation. pic.twitter.com/Edxnx84TSc
— PMO India (@PMOIndia) January 12, 2025
भारत के युवा की सोच का विस्तार आसमान से भी ऊंचा है। pic.twitter.com/uHkgt8ZYEU
— PMO India (@PMOIndia) January 12, 2025
A developed India will be one that is empowered economically, strategically, socially and culturally. pic.twitter.com/ieYuPmauIn
— PMO India (@PMOIndia) January 12, 2025
भारत की युवाशक्ति विकसित भारत का सपना जरूर साकार करेगी। pic.twitter.com/oPHpGh7F6S
— PMO India (@PMOIndia) January 12, 2025
Witnessing a series of insightful presentations on women empowerment, sports, culture, StartUps, infrastructure development and more at the Viksit Bharat Young Leaders Dialogue 2025! India is truly blessed to have such a talented Yuva Shakti. #VBYLD2025 pic.twitter.com/los1xTP20D
— Narendra Modi (@narendramodi) January 12, 2025
आज देश तेजी से अपने लक्ष्यों को हासिल कर रहा है। बीते 10 वर्षों में देशवासियों ने संकल्प से सिद्धि के ऐसे कई बड़े उदाहरण देखे हैं… pic.twitter.com/UKEfo9kump
— Narendra Modi (@narendramodi) January 12, 2025
विकसित भारत यंग लीडर्स डायलॉग में हमारे युवा साथियों ने जो आइडियाज दिए हैं, उनमें हमारे देश की मिट्टी की महक है। pic.twitter.com/7PFiiP9DKf
— Narendra Modi (@narendramodi) January 12, 2025
आज देश का युवा असंभव को संभव बना रहा है। इसलिए मैं पूरे आत्मविश्वास के साथ कह सकता हूं कि हमारी युवाशक्ति विकसित भारत का सपना जरूर साकार करेगी। pic.twitter.com/bmYKpR0PQY
— Narendra Modi (@narendramodi) January 12, 2025
बीते 10 वर्षों में हमारे प्रयासों से 25 करोड़ लोग गरीबी से बाहर निकले हैं और वो दिन दूर नहीं है, जब पूरा भारत गरीबी से मुक्त होगा। pic.twitter.com/pKMSpoG0VW
— Narendra Modi (@narendramodi) January 12, 2025
मैं आज पूरे विश्वास से कह रहा हूं कि हमारी युवा पीढ़ी ना सिर्फ देश के इतिहास का सबसे बड़ा परिवर्तन करेगी, बल्कि उसकी सबसे बड़ी लाभार्थी भी बनेगी। pic.twitter.com/O03icdLWZz
— Narendra Modi (@narendramodi) January 12, 2025
विकसित भारत यंग लीडर्स डायलॉग के मौके पर आयोजित प्रदर्शनी में अपने युवा साथियों के इनोवेटिव प्रयासों और अद्भुत प्रतिभा का साक्षी बना। pic.twitter.com/UErtAb1hqp
— Narendra Modi (@narendramodi) January 12, 2025
The enthusiasm and optimism I saw also highlight the immense potential of our youth as changemakers driving the nation forward.
— Narendra Modi (@narendramodi) January 12, 2025
I also told my young friends that the ownership of this Viksit Bharat movement is with them and the success of today’s programme further cements it! pic.twitter.com/ZavG1UihYj
India’s youth are the harbingers of a Viksit Bharat, brimming with innovation, passion and a deep commitment to the nation’s progress.
— Narendra Modi (@narendramodi) January 12, 2025
The Viksit Bharat Young Leaders Dialogue illustrated this spirit. Today’s programme was one of the most memorable, where we collectively… pic.twitter.com/TToLIeIkKq