Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുരുഷന്മാരുടെ ക്ലബ് ത്രോ ഇനത്തില്‍ സ്വര്‍ണം നേടിയ ധരംബീറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു


ഇപ്പോള്‍ നടക്കുന്ന പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ ക്ലബ് ത്രോ എഫ് 51 ഇനത്തില്‍ ഇന്ത്യക്ക് ആദ്യമായി സ്വര്‍ണ്ണം നേടിത്തന്ന അത്ലറ്റ് ധരംബീറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ശ്രീ മോദി X-ല്‍ പോസ്റ്റ് ചെയ്തു:

”#Paralympics2024 ലെ പുരുഷന്മാരുടെ ക്ലബ് ത്രോ F51 ഇനത്തില്‍ ഇന്ത്യയുടെ ആദ്യത്തെ പാരാലിമ്പിക് സ്വര്‍ണം നേടി ധരംബീര്‍ അസാധാരണ ചരിത്രം സൃഷ്ടിച്ചു! അദ്ദേഹത്തിന്റെ അജയ്യമായ ഊര്‍ജ്ജത്താലാണ് ഈ അവിശ്വസനീയ നേട്ടം. ഈ നേട്ടത്തില്‍ ഇന്ത്യ അതീവ ആഹ്ലാദത്തിലാണ്. #Cheer4Bharat’