Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന രൂപീകരണ ദിനത്തിൽ മിസോറാം ജനതയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി


സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മിസോറാം ജനതയ്ക്ക് ആശംസകൾ നേർന്നു.

ദയയുടെയും അനുകമ്പയുടെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്ന മിസോറാമിലെ ശക്തമായ സാമൂഹിക ഐക്യത്തെയും സൗമ്യരായ ജനങ്ങളെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:

“സംസ്ഥാന രൂപീകരണ ദിനത്തിൽ മിസോറാം ജനതയ്ക്ക് ആശംസകൾ.

ഹൃദയഹാരിയായ പ്രകൃതിഭംഗിക്കും കാലങ്ങളോളം നിലനിൽക്കുന്ന സാംസ്കാരിക പാരമ്പര്യങ്ങൾക്കും പേരുകേട്ടതാണ് മിസോറാം. അവിടുത്തെ ശക്തമായ സാമൂഹിക ഐക്യവും സൗമ്യരായ ജനങ്ങളും ദയയുടെയും അനുകമ്പയുടെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്നു. ആചാരങ്ങളിലൂടെയും സംഗീതത്തിലൂടെയും ദൈനംദിന ജീവിതത്തിന്റെ മറ്റ് വശങ്ങളിലൂടെയും പ്രകടിപ്പിക്കപ്പെടുന്ന സമ്പന്നമായ മിസോ പൈതൃകം വളരെ പ്രചോദനാത്മകമാണ്.

മിസോറാം വളർച്ചയുടെ പാതയിൽ മുന്നേറുകയും വരും വർഷങ്ങളിൽ പുതിയ നാഴികക്കല്ലുകൾ കൈവരിക്കുകയും ചെയ്യട്ടെ.”

***

NK