Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എല്ലാവരുടെയും ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി അംബികാ ദേവിയെ പ്രാർത്ഥിച്ചുകൊണ്ടുള്ള സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


എല്ലാവരുടെയും ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി, എല്ലാ ദേവന്മാരുടെയും കൂട്ടായ ദൈവിക ഊർജ്ജത്തിന്റെ മൂർത്തീഭാവമായ അംബികാ ദേവിയോട് അനുഗ്രഹം തേടിക്കൊണ്ട്, പ്രാർത്ഥനാപൂർവ്വമുള്ള ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു:

“देव्या यया ततमिदं जगदात्मशक्त्या निश्शेषदेवगणशक्तिसमूहमूर्त्या।

तामम्बिकामखिलदेवमहर्षिपूज्यां भक्त्या नताः स्म विदधातु शुभानि सा नः॥”

എല്ലാ ദേവന്മാരാലും മഹാമുനിമാരാലും വന്ദിക്കപ്പെടുന്ന അംബികാദേവിയുടെ ദിവ്യശക്തിയെ ഈ ശ്ലോകം ആവാഹിക്കുകയും ദേവിയുടെ അനുഗ്രഹം എല്ലാവർക്കും മംഗളവും സന്തോഷവും കൊണ്ടുവരട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

देव्या यया ततमिदं जगदात्मशक्त्या निश्शेषदेवगणशक्तिसमूहमूर्त्या।

तामम्बिकामखिलदेवमहर्षिपूज्यां भक्त्या नताः स्म विदधातु शुभानि सा नः॥

***

NK