പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തോ ലാമിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള കാലാതീതമായ സൗഹൃദം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളിലെയും മേഖലയിലെയും ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി X-ൽ എഴുതി:
“സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തോ ലാമിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള കാലം തെളിയിച്ച സൗഹൃദം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ ജനങ്ങളുടെയും മേഖലയുടെയും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള നമ്മുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
Heartiest congratulations to Mr. To Lam on his election as President of the Socialist Republic of Vietnam. I am confident that under his leadership, the time-tested friendship between our two countries will continue to grow from strength to strength. I look forward to working…
— Narendra Modi (@narendramodi) April 7, 2026
***
NK