2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് SH1 ഇനത്തിൽ വെള്ളി മെഡൽ നേടിയ അവനി ലേഖാരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അവനി കാഴ്ചവെച്ച മികച്ച പ്രകടനത്തെയും സ്ഥിരതയെയും ദൃഢനിശ്ചയത്തെയും ശ്രീ മോദി പ്രശംസിച്ചു. അവരുടെ ഈ നേട്ടം രാജ്യത്തിന് അഭിമാനമേകുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“അവനി ലേഖാരയ്ക്ക് മികച്ചൊരു വെള്ളി മെഡൽ!
2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ, വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് SH1 ഇനത്തിൽ മികച്ച സ്കോറോടെ വെള്ളി മെഡൽ നേടിയ അവനിക്ക് അഭിനന്ദനങ്ങൾ. അവരുടെ സ്ഥിരതയും ദൃഢനിശ്ചയവും രാജ്യത്തിന് തുടർച്ചയായി അഭിമാനമേകുന്നു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും: പ്രധാനമന്ത്രി @narendramodi”
A splendid Silver for @AvaniLekhara! Congratulations to her on winning Silver in the Women’s 10m Air Rifle Standing SH1 event at the Asian Para Games 2026 with an impressive score. Her consistency and determination continue to make the nation proud. Best wishes for her future endeavours: PM @narendramodi
— PMO India (@PMOIndia) October 19, 2026
******
SK
A splendid Silver for @AvaniLekhara! Congratulations to her on winning Silver in the Women's 10m Air Rifle Standing SH1 event at the Asian Para Games 2026 with an impressive score. Her consistency and determination continue to make the nation proud. Best wishes for her future endeavours: PM @narendramodi
— PMO India (@PMOIndia) October 19, 2026