Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിവിൽ സർവീസസ് ദിനത്തിൽ പ്രധാനമന്ത്രി എല്ലാ സിവിൽ സർവീസ് ഉദ്യോ​ഗസ്ഥർക്കും ആശംസകൾ നേർന്നു


സിവിൽ സർവീസസ് ദിനമായ ഇന്ന് എല്ലാ സിവിൽ സർവീസസ് ഉദ്യോ​ഗസ്ഥർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സദ്ഭരണത്തിനും രാഷ്ട്രനിർമ്മാണത്തിനും വേണ്ടി പ്രവർത്തിക്കാനുള്ള ദൃഢനിശ്ചയം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമാണിതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. “താഴെത്തട്ടിൽ നിന്ന് നയരൂപീകരണം വരെ, സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കുകയും ഇന്ത്യയുടെ പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്നു. നമ്മുടെ സിവിൽ സർവീസ് ഉദ്യോ​ഗസ്ഥർ മികവോടെയും കാരുണ്യത്തോടെയും നൂതനാശയങ്ങളിലൂടെയും സേവനം തുടർന്നും നൽകട്ടെ, ഉയർന്ന നിലവാരത്തിലുള്ള കർത്തവ്യങ്ങൾ ഉയർത്തിപ്പിടിക്കട്ടെ”, ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു: 

“സിവിൽ സർവീസസ് ദിനത്തിൽ എല്ലാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും  ആശംസകൾ. സദ്ഭരണത്തിനും രാഷ്ട്രനിർമ്മാണത്തിനും വേണ്ടി പ്രവർത്തിക്കാനുള്ള ദൃഢനിശ്ചയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമാണിത്. താഴെത്തട്ടിൽ നിന്ന് നയരൂപീകരണം വരെ, സിവിൽ സർവീസുകാരുടെ ശ്രമങ്ങൾ എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കുകയും ഇന്ത്യയുടെ പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്നു. നമ്മുടെ സിവിൽ സർവീസുകാർ മികവോടെയും കാരുണ്യത്തോടെയും നൂതനാശയങ്ങളിലൂടെയും സേവനം തുടർന്നും നൽകട്ടെ, ഉയർന്ന നിലവാരത്തിലുള്ള കർത്തവ്യങ്ങൾ ഉയർത്തിപ്പിടിക്കട്ടെ.”

***

NK