Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ റാം കോളേജ് ഓഫ് കൊമേഴ്സ് ഭരണസമിതി അംഗങ്ങൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ശ്രീ റാം കോളേജ് ഓഫ് കൊമേഴ്സിന്റെ ഭരണസമിതി അംഗങ്ങൾ ഉൾപ്പെട്ട പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷം സ്ഥാപനത്തിന്റെ ശതാബ്ദി വർഷമാണെന്നും അക്കാദമിക മികവിന്റെയും രാഷ്ട്ര നിർമ്മാണത്തിന്റെയും മഹത്തായ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും ശ്രീ മോദി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കോളേജിന്റെ ദീർഘകാല സംഭാവനകളെയും വിവിധ മേഖലകളിൽ തലമുറകളായുള്ള നേതാക്കളെ വാർത്തെടുക്കുന്നതിൽ കോളേജ് വഹിച്ച പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.

ഈ അവസരത്തിൽ, ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ഒരു സ്മാരക സ്റ്റാമ്പും പുറത്തിറക്കി.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ശ്രീ റാം കോളേജ് ഓഫ് കൊമേഴ്സിന്റെ ഭരണസമിതി ഉൾപ്പെട്ട ഒരു പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. സ്ഥാപനത്തിന്റെ ശതാബ്ദി നമ്മൾ ഈ വർഷം ആഘോഷിക്കുകയാണ്. ഒരു സ്മാരക സ്റ്റാമ്പും ഇതിനോടനുബന്ധിച്ച് പ്രകാശനം ചെയ്തു. എന്റെ എല്ലാ ആശംസകളും സ്ഥാപനത്തിന് നേരുന്നു.”

***

SK