Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആയുഷ്മാൻ ഭാരതിൻ്റെ എട്ടാം വാർഷികത്തിൽ അതിന്റെ വിജയം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി


ആയുഷ്മാൻ ഭാരതിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് പദ്ധതിയുടെ നേട്ടങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉയർത്തിക്കാട്ടി.

ഓരോ ഇന്ത്യനും മികച്ച നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യപരിരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എട്ടുവർഷം മുമ്പ് ഈ പദ്ധതി ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് 60 കോടിയിലധികം ഗുണഭോക്താക്കൾക്ക് 5 ലക്ഷം രൂപയുടെ വാർഷിക ആരോഗ്യ പരിരക്ഷ ലഭ്യമാണെന്നും ഇത് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാ പദ്ധതിയായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചികിത്സാ ചെലവുകളിൽ റെക്കോർഡ് ലാഭം നേടാൻ ഈ പദ്ധതി സഹായിച്ചുവെന്നും അതുവഴി പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും പ്രയോജനം ലഭിച്ചുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

ആരോഗ്യപരിരക്ഷാ സേവനങ്ങൾ ജനങ്ങളുടെ വീട്ടുപടിക്കലേക്ക് അടുക്കുകയാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങളിൽ ഇതിനകം 500 കോടിയിലധികം സന്ദർശനങ്ങൾ രേഖപ്പെടുത്തിയത് താഴെത്തട്ടിൽ പ്രാഥമിക ആരോഗ്യപരിരക്ഷയെ ശക്തിപ്പെടുത്തുന്നുണ്ടെന്നും നിരീക്ഷിച്ചു. എല്ലാ ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കൾക്കും അദ്ദേഹം ആശംസകൾ നേർന്നു.

X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

“ഓരോ ഇന്ത്യക്കാരനും മികച്ച നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യപരിരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എട്ടുവർഷം മുമ്പ് ആയുഷ്മാൻ ഭാരത് ആരംഭിച്ചത്.

ഇന്ന് 5 ലക്ഷം രൂപയുടെ വാർഷിക ആരോഗ്യ പരിരക്ഷ 60 കോടിയിലധികം ഗുണഭോക്താക്കൾക്ക് ലഭ്യമാണ്; ഇത് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാ പദ്ധതിയായി മാറിയിരിക്കുന്നു.

ചികിത്സാ ചെലവുകളിൽ റെക്കോർഡ് ലാഭം നേടാൻ ഇത് സഹായിച്ചു, അതുവഴി പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും പ്രയോജനം ലഭിച്ചു.

ആരോഗ്യപരിരക്ഷാ സേവനങ്ങൾ എല്ലാ ജനങ്ങളുടേയും വീട്ടുപടിക്കലേക്ക് അടുക്കുകയാണ്. ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങളിൽ ഇതിനകം 500 കോടിയിലധികം സന്ദർശനങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു; ഇത് താഴെത്തട്ടിൽ പ്രാഥമിക ആരോഗ്യപരിരക്ഷയെ ശക്തിപ്പെടുത്തുന്നു.

എല്ലാ ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കൾക്കും എന്റെ ആശംസകൾ.

#8YearsOfAyushmanBharat”

***

NK