പിഎം ഇന്ത്യ
ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാറിനെ (എഫ്ടിഎ) ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിലെ ഒരു നാഴികക്കല്ലായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
വികസന പങ്കാളിത്തത്തിന് ഈ കരാർ അഭൂതപൂർവമായ ഒരു ആക്കം കൂട്ടുമെന്നും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള വിശ്വാസവും പങ്കിട്ട മൂല്യങ്ങളും അഭിലാഷവും പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകർ, യുവാക്കൾ, സ്ത്രീകൾ, എംഎസ്എംഇകൾ, കരകൗശല വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, നൂതനാശയക്കാർ എന്നിവർക്ക് എഫ്ടിഎ വളരെയധികം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വളർച്ചയ്ക്ക് പുതിയ വഴികൾ തുറക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും മേഖലകളിലുടനീളം സമന്വയം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസിലാൻഡിന്റെ 20 ബില്യൺ ഡോളറിന്റെ നിക്ഷേപ പ്രതിബദ്ധത കൃഷി, ഉൽപ്പാദനം, നവീകരണം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുമെന്നും ഇരു രാജ്യങ്ങൾക്കും കൂടുതൽ സമ്പന്നവും ചലനാത്മകവുമായ ഭാവിക്ക് വഴിയൊരുക്കുമെന്നും ശ്രീ മോദി എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;
“ഇന്ത്യ-ന്യൂസിലൻഡ് പങ്കാളിത്തത്തിലെ ഒരു നാഴികക്കല്ലായ നിമിഷമാണ് ഇന്ന്!
ഇന്ന് ഒപ്പുവച്ച ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വാപാര കരാർ നമ്മുടെ വികസന പങ്കാളിത്തത്തിന് അഭൂതപൂർവമായ ആക്കം കൂട്ടുമെന്നതിൽ ഞാൻ സന്തുഷ്ടനാണ്. നമ്മുടെ രണ്ട് രാഷ്ട്രങ്ങളെയും ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള വിശ്വാസത്തെയും പങ്കിട്ട മൂല്യങ്ങളെയും അഭിലാഷത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു.
ഈ കരാർ നമ്മുടെ കർഷകർ, യുവാക്കൾ, സ്ത്രീകൾ, എംഎസ്എംഇകൾ, കരകൗശല വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, നൂതനാശയക്കാർ എന്നിവർക്ക് വളരെയധികം ഗുണം ചെയ്യും. ഇത് വളർച്ചയ്ക്ക് പുതിയ വഴികൾ തുറക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും മേഖലകളിലുടനീളം നമ്മുടെ സഹകരണത്തെ കൂടുതൽ ആഴത്തിലാക്കുകയും ചെയ്യും.
ന്യൂസിലാൻഡിന്റെ 20 ബില്യൺ ഡോളറിന്റെ നിക്ഷേപ പ്രതിബദ്ധത കൃഷി, ഉൽപ്പാദനം, നവീകരണം, സാങ്കേതികവിദ്യ എന്നിവയിലെ നമ്മുടെ സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ഇരു രാജ്യങ്ങൾക്കും കൂടുതൽ സമ്പന്നവും ചലനാത്മകവുമായ ഭാവിക്ക് വഴിയൊരുക്കുകയും ചെയ്യും.
@chrisluxonmp”
Today marks a landmark moment in the India-New Zealand partnership!
I am delighted that the India-New Zealand FTA signed today will add unprecedented momentum to our developmental partnership. It reflects the deep trust, shared values and ambition that bind our two nations.… https://t.co/WBHn4gb1yB
— Narendra Modi (@narendramodi) April 27, 2026
പ്രധാനമന്ത്രിയുടെ ഓഫീസും എക്സിൽ പോസ്റ്റു ചെയ്തു;
“ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ ആഗോളതലത്തിൽ കൂടുതൽ ആഴത്തിലുള്ള ഇടപെടലിലേക്കും പങ്കിട്ട സമൃദ്ധിയിലേക്കുമുള്ള ഒരു പ്രധാന നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സന്ദേശത്തിൽ പറഞ്ഞു.
ഇത് രണ്ട് ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും കർഷകർ, കരകൗശല വിദഗ്ധർ, യുവജനങ്ങൾ, സംരംഭകർ, സ്ത്രീകൾ, എംഎസ്എംഇകൾ എന്നിവർക്ക് അവസരങ്ങൾ തുറക്കുകയും ചെയ്യുന്നു.
ഇത് കർഷകർ, യുവജനങ്ങൾ, എംഎസ്എംഇകൾ, സംരംഭകർ എന്നിവർക്ക് അവസരങ്ങൾ സൃഷ്ടിക്കും. #IndiaNZFTA”
In a message, PM @narendramodi said that the India-New Zealand FTA marks a major milestone towards deeper global engagement and shared prosperity.
It strengthens economic ties between two vibrant democracies, unlocking opportunities for farmers, artisans, youth, entrepreneurs,… pic.twitter.com/zglAERVVcj
— PMO India (@PMOIndia) April 27, 2026
***
SK