Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം


സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി 31.03.2031 വരെ അഞ്ചുവർഷത്തേക്ക് കൂടി തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. വനിതകൾ, പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) വിഭാ​ഗക്കാ‍ർ എന്നിവർക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും അഞ്ചുവർഷത്തിനുള്ളിൽ 2.5 ലക്ഷം അധിക സംരംഭകർക്ക് സാമ്പത്തിക സഹായം നൽകാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. 2.75 ലക്ഷത്തിലധികം വനിത/SC/ST സംരംഭകർക്ക് വായ്പ ലഭ്യമാക്കാൻ 2016 ഏപ്രിലിൽ ആരംഭിച്ച ഈ പദ്ധതിക്ക് സാധിച്ചു.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

* യോഗ്യതയുള്ള വായ്പാ ഗുണഭോക്താക്കൾ: പുതിയ/ഗ്രീൻഫീൽഡ് സംരംഭങ്ങൾ തുടങ്ങുന്ന വനിതാ, പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) സംരംഭകർ

* ധനസഹായ തുക: 10.00 ലക്ഷം രൂപയ്ക്ക് മുകളിലും 1.00 കോടി രൂപ വരെയുമുള്ള തുകയ്ക്ക് കോമ്പോസിറ്റ് വായ്പയായോ (പ്രവർത്തന മൂലധനവും ടേം ലോണും ചേർന്ന്) അല്ലെങ്കിൽ ടേം ലോണായോ വായ്പ ലഭിക്കും (പദ്ധതി ചെലവിന്റെ 85% വരെ).

* യോഗ്യതയുള്ള മേഖലകൾ: ഉത്പാദനം, സേവനം, വ്യാപാരം, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ.

* ക്രെഡിറ്റ് ഗ്യാരന്റി കവറേജ്: വായ്പാ തുകയുടെ 85%

* ഗ്യാരന്റി ഫീസ്: 0.50% വരുന്ന സ്റ്റാൻഡേർഡ് ഗ്യാരന്റി ഫീസ്

സ്വാധീനം:

വനിതകൾ, പട്ടികജാതി, പട്ടികവർഗ്ഗ വിഭാ​ഗക്കാർ എന്നീ സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നത് വഴി പിന്നോക്ക സമൂഹങ്ങളിൽ സംരംഭകങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭകത്വം ശക്തിപ്പെടുത്തുന്നതിനും അതുവഴി എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു.

***

NK