Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ബംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗിൽ ശ്രീ ശ്രീ രവിശങ്കർ ജിയെ സന്ദർശിച്ചു

പ്രധാനമന്ത്രി ബംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗിൽ ശ്രീ ശ്രീ രവിശങ്കർ ജിയെ സന്ദർശിച്ചു


ബംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി.

വിവിധ വിഷയങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ആർട്ട് ഓഫ് ലിവിംഗ് ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ശ്രീ ശ്രീ രവിശങ്കർ ജിയുമായി മികച്ച ചർച്ച നടത്തിയെന്ന് ശ്രീ മോദി പറഞ്ഞു. സാമൂഹിക നന്മ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രീ ശ്രീ രവിശങ്കർ ജിയുടെ താൽപ്പര്യത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും വിവിധ സംരംഭങ്ങളിലൂടെ സമൂഹത്തെ സേവിക്കുന്നതിൽ സംഘടന നടത്തുന്ന പരിശ്രമങ്ങളെ അംഗീകരിക്കുകയും ചെയ്തു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“ആർട്ട് ഓഫ് ലിവിംഗിൽ വച്ച് ശ്രീ ശ്രീ രവിശങ്കർ ജിയെ കണ്ടു. വിവിധ വിഷയങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ആർട്ട് ഓഫ് ലിവിംഗിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഞങ്ങൾ മികച്ച ചർച്ച നടത്തി. സാമൂഹിക നന്മ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ശ്രദ്ധേയമാണ്.”

 

-NK-