Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്’ പ്രധാനമന്ത്രി ഏറ്റുവാങ്ങി

നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്’ പ്രധാനമന്ത്രി ഏറ്റുവാങ്ങി


ഓസ്‌ലോയിൽ നടന്ന പ്രത്യേക ചടങ്ങിൽ നോർവേയിലെ രാജാവ് ഹെറാൾഡ് അഞ്ചാമൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്’ സമ്മാനിച്ചു. വിദേശ ഗവണ്മെന്റ് തലവന്മാർക്കു നോർവേ നൽകുന്ന പരമോന്നത ബഹുമതിയാണിത്. നോർവേയുടെയും മാനവരാശിയുടെയും താൽപ്പര്യങ്ങൾക്കായി നൽകിയ മികച്ച സേവനങ്ങൾക്കുള്ള അംഗീകാരമായാണു പുരസ്കാരം സമ്മാനിച്ചത്.

ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി മോദി, ഈ ബഹുമതിക്ക് നോർവേ രാജാവ് ഹെറാൾഡ് അഞ്ചാമനോടും നോർവേയിലെ ജനങ്ങളോടും അഗാധമായ നന്ദി രേഖപ്പെടുത്തി. ഇന്ത്യയും നോർവേയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തിന് അദ്ദേഹം ഈ പുരസ്കാരം സമർപ്പിച്ചു. ഇന്ത്യയിലെയും നോർവേയിലെയും ജനങ്ങൾ പങ്കിടുന്ന ശാശ്വതമായ ഊഷ്മളതയുടെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ആദരമാണ് ഇതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ഇന്ത്യയും നോർവേയും തമ്മിലുള്ള അഗാധമായ ബന്ധത്തിന്റെ പ്രതീകമാണ് ഈ പുരസ്കാരം. ഇത് ഇരുരാജ്യങ്ങളുടെയും ഭാവിയിലേക്കുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും യാത്രയ്ക്കു വഴികാട്ടിയാകും.

SK