പിഎം ഇന്ത്യ
ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടേഗി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്തോ-പസഫിക് മേഖലയിലും അതിനപ്പുറവും സമാധാനവും സ്ഥിരതയും അഭിവൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തത്തിനുള്ള നിർണ്ണായക പങ്കിനെക്കുറിച്ച് കൂടിക്കാഴ്ചയിൽ ശ്രീ മോദി ആവർത്തിച്ചു.
മേഖലയുടെയും ലോകത്തിന്റെയും പൊതുവായ താൽപ്പര്യങ്ങൾ മുൻനിർത്തി ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടേഗിയെ സ്വീകരിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ട്. ഇന്തോ-പസഫിക് മേഖലയിലും അതിനപ്പുറവും സമാധാനവും സ്ഥിരതയും അഭിവൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തത്തിനുള്ള നിർണ്ണായക പങ്ക് ഞാൻ ആവർത്തിച്ചുറപ്പിച്ചു.
Delighted to receive Mr. Toshimitsu Motegi, Minister for Foreign Affairs of Japan. Reaffirmed the vital role of the India-Japan Special Strategic and Global Partnership in advancing peace, stability and prosperity across the Indo-Pacific and beyond.@moteging pic.twitter.com/39AB2xN6FD
— Narendra Modi (@narendramodi) May 26, 2026
***
SK