Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഖത്തർ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഖത്തർ ഭരണാധികാരിയായ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ടെലിഫോണിൽ സംഭാഷണം നടത്തി.

ഖത്തർ പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ വിയോ​ഗത്തിൽ പ്രധാനമന്ത്രി തന്റെ ഹൃദയംഗമമായ അനുശോചനമറിയിച്ചു.

ആധുനിക ഖത്തറിന്റെ മുഖ്യ ശില്പി എന്ന നിലയിൽ പിതൃ അമീർ നൽകിയ സുപ്രധാന സംഭാവനകൾ അനുസ്മരിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് പ്രണാമമർപ്പിച്ചു. വർഷങ്ങളായി ഇന്ത്യ-ഖത്തർ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച നിർണായക പങ്കും ഇന്ത്യയോടും ഖത്തറിലെ ഇന്ത്യൻ സമൂഹത്തോടും അദ്ദേഹത്തിനുണ്ടായിരുന്ന അ​ഗാധമായ സ്നേഹവും പ്രധാനമന്ത്രി അനുസ്മരിച്ചു.

ഫോണിൽ ബന്ധപ്പെട്ടതിന് ഖത്തർ അമീർ പ്രധാനമന്ത്രിക്ക് നന്ദി പറയുകയും ഈ പ്രതിസന്ധി ഘട്ടത്തിൽ നൽകിയ പിന്തുണയ്ക്കും ആശ്വാസവാക്കുകൾക്കും കൃതജ്ഞത അറിയിക്കുകയും ചെയ്തു.

പിതൃ അമീറിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനും ഇന്ത്യ-ഖത്തർ തന്ത്രപ്രധാന പങ്കാളിത്തവും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ ശക്തിപ്പെടുത്താനുമുള്ള തങ്ങളുടെ ദൃഢനിശ്ചയം ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു.

അടുത്ത സമ്പർക്കം പുലർത്തുന്നത് തുടരാൻ അവർ സമ്മതിച്ചു.

***

NK