Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആന്ധ്രാപ്രദേശിലെ വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ അഭിസംബോധനയുടെ ദൃശ്യങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ആന്ധ്രാപ്രദേശിലെ വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ അഭിസംബോധനയുടെ ദൃശ്യങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി


ആന്ധ്രാപ്രദേശിലെ വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ അഭിസംബോധനയുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.

തുടർച്ചയായ എക്സ് പോസ്റ്റുകളിൽ ശ്രീ മോദി പറഞ്ഞു:

“ഭോഗാപുരത്തെ അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനവേളയിൽ ആന്ധ്രാപ്രദേശിലെ എന്റെ സഹോദരീസഹോദരന്മാർക്ക് ആശംസകൾ നേരുന്നു.

ഈ വിമാനത്താവളത്തിനു നൽകിയിരിക്കുന്ന പേര് നമ്മുടെ സമ്പന്നമായ ചരിത്രത്തിലെ പ്രചോദനാത്മക വ്യക്തികളുടെ സംഭാവനകളെ ആദരിക്കുന്നതിനു നാം നൽകുന്ന ഊന്നലിന് അനുസൃതമായാണ്.”
 

“കേന്ദ്രത്തിലെയും ആന്ധ്രാപ്രദേശിലെയും NDA ഗവണ്മെന്റുകൾ സംസ്ഥാനത്തിന്റെ പുരോഗതിക്കായി അതിവേഗത്തിലാണ് പ്രവർത്തിക്കുന്നത്. സമുദ്ര സമ്പദ്‌വ്യവസ്ഥ, തുറമുഖ വികസനം, വ്യാവസായിക വളർച്ച തുടങ്ങിയ മേഖലകളിലാണു ഞങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.”

 

“എന്റെ സുഹൃത്ത് ശ്രീ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ, ആന്ധ്രാപ്രദേശ് ഭാവിയെക്കുറിച്ചു ചിന്തിക്കുകയും അതിനായി ഊർജസ്വലതയോടെ പ്രവർത്തിക്കുകയും ചെയ്യുന്നു. സെമികണ്ടക്ടറുകൾ, IT, നൂതനാശയങ്ങൾ തുടങ്ങിയ മേഖലകളിൽ സംസ്ഥാനം കഠിനമായി പ്രയത്നിക്കുകയാണ്. ഇതു സംസ്ഥാനത്തെ യുവാക്കൾക്ക് ഏറെ പ്രയോജനപ്പെടും.

@ncbn”

 

NK

*****