രേഖകൾ:
1. ദുരന്തനിവാരണ മേഖലയിലെ സഹകരണം സംബന്ധിച്ച ആസിയാൻ-ഇന്ത്യ സംയുക്ത പ്രസ്താവന
2. ഓൺലൈൻ തട്ടിപ്പുകൾക്കും അനുബന്ധ കുറ്റകൃത്യങ്ങൾക്കും എതിരായ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ഈസ്റ്റ് ഏഷ്യ ഉച്ചകോടി നേതാക്കളുടെ പ്രസ്താവന
3. നമ്മുടെ ഭാവിയെ ഒരുമിച്ച് നയിക്കൽ: സ്ഥിരതയും പുതുക്കലും എന്ന വിഷയത്തിലുള്ള ഈസ്റ്റ് ഏഷ്യ ഉച്ചകോടി പ്രഖ്യാപനം
പ്രഖ്യാപനങ്ങൾ:
1. 23-ാമത് ഇന്ത്യ – ആസിയാൻ ഉച്ചകോടി
1. കണക്റ്റിവിറ്റി, ശാസ്ത്രീയ ഗവേഷണം, ദുരന്തനിവാരണം, കോസ്റ്റ് ഗാർഡ് സഹകരണം, സമുദ്രമേഖലാ അവബോധം, നാവികരുടെ സുരക്ഷ എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള ദീർഘകാല ആസിയാൻ-ഇന്ത്യ മാരിടൈം സഹകരണ പദ്ധതി;
2. മേഖലയിലെ ശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള സംയുക്ത സൈബർ ഫോറൻസിക് പരിശീലന പരിപാടി;
3. ആസിയാൻ-ഇന്ത്യ ആണവോർജ്ജ സാങ്കേതിക കൈമാറ്റങ്ങൾ;
4. ആസിയാൻ-ഇന്ത്യ സ്പേസ് ഹാക്കത്തോൺ;
5. ഖനനം, നിർണായക ധാതുക്കൾ എന്നിവയിലുള്ള ആസിയാൻ-ഇന്ത്യ സഹകരണം;
6. യുവജന ഉച്ചകോടി, യുവ പാർലമെന്റേറിയൻ കൈമാറ്റങ്ങൾ, സ്റ്റാർട്ടപ്പ് ഹാക്കത്തോണുകൾ എന്നിവയിലൂടെയുള്ള ആസിയാൻ-ഇന്ത്യ യൂത്ത് കണക്ട്;
7. നളന്ദ സർവ്വകലാശാലയിൽ ആസിയാൻ രാജ്യങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ വർദ്ധിപ്പിക്കൽ;
8. വേവ്സ് 2027-ൽ (WAVES 2027) ആസിയാൻ-ഇന്ത്യ ക്രിയേറ്റീവ് പാർട്ണർഷിപ്പ് പവലിയൻ; കൂടാതെ
9. ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് സൗജന്യ ഇ-വിസ.
2. 21-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടി
1. സംയുക്ത പരിശീലനത്തിലും അടിയന്തര പ്രതികരണത്തിലുമുള്ള സഹകരണത്തിനായി നാവികരുടെ സുരക്ഷാ സംരംഭം.
2. ഓൺലൈൻ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളിൽ നിന്നുള്ള പുതിയ കാലത്തെ ഭീഷണികളെ നേരിടുന്നതിനായി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ EAS സൈബർ ക്രൈം കോൺഫറൻസ്.
3. ലോത്തലിൽ EAS മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ.
4. EAS രാജ്യങ്ങളുമായി കൂടുതൽ അക്കാദമിക സഹകരണം വളർത്തിയെടുക്കുന്നതിനായി നളന്ദയിൽ EAS യൂണിവേഴ്സിറ്റി കോൺക്ലേവ്.
***
-SK-