പിഎം ഇന്ത്യ
സ്വാതന്ത്ര്യസമരസേനാനി ശ്രീ പിംഗളി വെങ്കയ്യയുടെ 150-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.
രാജ്യത്തിന് ത്രിവർണപതാക നൽകുന്നതിൽ പിംഗളി വെങ്കയ്യ വഹിച്ച വിലമതിക്കാനാകാത്ത പങ്കിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. അർപ്പണബോധത്തോടും രാജ്യസ്നേഹത്തോടും രാജ്യത്തെ സേവിക്കാൻ അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ജനങ്ങൾക്ക് എന്നും പ്രചോദനമാകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ത്രിവർണപതാക ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അളവറ്റ അഭിമാനം നിറയ്ക്കുകയും രാഷ്ട്രനിർമാണത്തിനായി പ്രവർത്തിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“പിംഗളി വെങ്കയ്യ ജിയുടെ 150-ാം ജന്മവാർഷികത്തിൽ പ്രണാമം. നമ്മുടെ രാജ്യത്തിന് ത്രിവർണപതാക നൽകുന്നതിൽ അദ്ദേഹം വഹിച്ച വിലമതിക്കാനാവാത്ത പങ്കിന്റെ പേരിൽ അദ്ദേഹം എന്നും ഓർമിക്കപ്പെടും. പൂർണ അർപ്പണബോധത്തോടും ദേശഭക്തിയോടും നമ്മുടെ രാജ്യത്തെ സേവിക്കാൻ അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ജനങ്ങൾക്ക് എപ്പോഴും പ്രചോദനമാകട്ടെ.
ത്രിവർണപതാക ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അളവറ്റ അഭിമാനം നിറയ്ക്കുകയുംരാഷ്ട്രനിർമാണത്തിനായി പ്രവർത്തിക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.”
SK
Tributes to Pingali Venkayya Ji on his 150th birth anniversary. He is remembered for his invaluable role in giving our nation the Tricolour. May his efforts always inspire people to serve our country with dedication and patriotic fervour.
— Narendra Modi (@narendramodi) August 2, 2026
The Tiranga fills every Indian heart…