പിഎം ഇന്ത്യ
ഇന്ത്യയുടെ പാരിസ്ഥിതിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്ന ആനയെ ലോക ഗജ ദിനത്തിൽ നാം ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രസ്താവിച്ചു. ലോകത്തിലെ ഏഷ്യൻ കാട്ടാനകളുടെ 60 ശതമാനത്തിലധികവുമുള്ളത് ഇന്ത്യയിലാണെന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
നമ്മുടെ രാജ്യത്ത് 33 ആന സംരക്ഷണ കേന്ദ്രങ്ങളുണ്ടെന്നും അവ ആനകൾക്ക് ആവാസവ്യവസ്ഥ ഒരുക്കുകയും അവയുടെ ദീർഘകാല സംരക്ഷണത്തിനായുള്ള നമ്മുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം എല്ലാ ശ്രമങ്ങളുടെയും അവിഭാജ്യ ഘടകമായ വനപാലകർ, ശാസ്ത്രജ്ഞർ, വെറ്ററിനറി ഡോക്ടർമാർ, പാപ്പാന്മാർ, പ്രാദേശിക സമൂഹങ്ങൾ എന്നിവരിൽ ശ്രീ മോദി അഭിമാനം പ്രകടിപ്പിച്ചു.
‘X’-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:
“ഇന്ത്യയുടെ പാരിസ്ഥിതിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്ന ആനയെ ലോക ഗജ ദിനത്തിൽ നാം ആഘോഷിക്കുന്നു. ലോകത്തിലെ ഏഷ്യൻ കാട്ടാനകളുടെ 60 ശതമാനത്തിലധികമുള്ളത് ഇന്ത്യയിലാണെന്നത് സന്തോഷകരമാണ്. നമ്മുടെ രാജ്യത്ത് 33 ആന സംരക്ഷണ കേന്ദ്രങ്ങളുണ്ട്, അവ ആനകൾക്ക് ആവാസവ്യവസ്ഥ ഒരുക്കുകയും അവയുടെ ദീർഘകാല സംരക്ഷണത്തിനായുള്ള നമ്മുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം എല്ലാ ശ്രമങ്ങളുടെയും അവിഭാജ്യ ഘടകമായ വനപാലകർ, ശാസ്ത്രജ്ഞർ, വെറ്ററിനറി ഡോക്ടർമാർ, പാപ്പാന്മാർ, പ്രാദേശിക സമൂഹങ്ങൾ എന്നിവരെക്കുറിച്ചും നാം അഭിമാനം കൊള്ളുന്നു.”
On World Elephant Day, we celebrate the majestic elephant which has remained an integral part of India’s ecological heritage. It is gladdening that India is home to over 60% of the world’s wild Asian elephants. Our nation has 33 Elephant Reserves, which provide habitats for… pic.twitter.com/0hOaWcoBPQ
— Narendra Modi (@narendramodi) August 12, 2026
***
SK