Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​നിസ്വാർഥസേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രാധാന്യം എടുത്തുകാട്ടുന്ന സംസ്കൃതസുഭാഷിതം പങ്കിട്ട് പ്രധാനമന്ത്രി


മാനവരാശിയുടെ ക്ഷേമത്തിനായി നമ്മുടെ കഴിവുകൾ എങ്ങനെ വിനിയോഗിക്കാമെന്ന്, നദികളുടെ തുടർച്ചയായ പ്രവാഹം നമ്മെ പഠിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നിസ്വാർഥ സേവനത്തിന്റെയും സമർപ്പണത്തിന്റെയും കാരുണ്യത്തിന്റെയും മനോഭാവം രാജ്യത്തിനു പുതിയ ദിശാബോധം നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി സംസ്കൃതസുഭാഷിതം പങ്കുവച്ചു:

“जीवनं स्वं परार्थाय नित्यं यच्छत मानवाः।

इति सन्देशमाख्यातुं समुद्रं यान्ति निम्नगाः॥”

‘മാനവരേ, മറ്റുള്ളവരുടെ സേവനത്തിനും ക്ഷേമത്തിനുമായി നിങ്ങളുടെ ജീവിതം സമർപ്പിക്കൂ’ എന്നാണ് ഈ സുഭാഷിതം പ്രബോധിപ്പിക്കുന്നത്. നദികൾ സമുദ്രത്തിൽ ലയിക്കുന്നതിനുമുമ്പ് അനേകം ജീവജാലങ്ങളെ ജലത്താൽ പരിപാലിച്ച്, ഇടതടവില്ലാതെയും നിസ്വാർഥമായും ഒഴുകുന്നതുപോലെ, നമ്മുടെ സമയവും കഴിവുകളും വിഭവങ്ങളും മറ്റുള്ളവരുടെ നന്മയ്ക്കായി വിനിയോഗിക്കണം. നിസ്വാർഥസേവനം, കരുണ, ഏവരുടെയും വികസനം എന്നിവയിലാണു മനുഷ്യജീവിതത്തിന്റെ യഥാർഥ ലക്ഷ്യവും സാഫല്യവും കുടികൊള്ളുന്നത്.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“नदियों का अविरल प्रवाह सिखाता है कि हम किस प्रकार अपने सामर्थ्य का उपयोग मानवता की भलाई के लिए कर सकते हैं। निःस्वार्थ सेवा, समर्पण और परोपकार की यही भावना राष्ट्र को नई दिशा देती है।

जीवनं स्वं परार्थाय नित्यं यच्छत मानवाः। 

इति सन्देशमाख्यातुं समुद्रं यान्ति निम्नगाः॥”

 

-NK-