പിഎം ഇന്ത്യ
സാംബിയയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഹകൈൻഡെ ഹിചിലെമയ്ക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ആശംസകൾ നേർന്നു.
സാംബിയയുമായുള്ള ബഹുമുഖപങ്കാളിത്തത്തിന് ഇന്ത്യ വളരെയധികം മൂല്യംകൽപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.
പ്രസിഡന്റ് ഹകൈൻഡെ ഹിചിലെമയുടെ നേതൃത്വത്തിൽ ഇന്ത്യയും സാംബിയയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ അദ്ദേഹത്തോടൊപ്പം ചേർന്നു പ്രവർത്തിക്കാനുള്ള ആഗ്രഹം ശ്രീ മോദി പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“സാംബിയയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഹകൈൻഡെ ഹിചിലെമയ്ക്കു ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
സാംബിയയുമായുള്ള ബഹുമുഖ പങ്കാളിത്തത്തിന് ഇന്ത്യ വളരെയധികം മൂല്യംകൽപ്പിക്കുന്നു. താങ്കളുടെ നേതൃത്വത്തിൽ നമ്മുടെ ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനു കൂട്ടായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
@HHichilema”
Heartiest Congratulations to President Hakainde Hichilema on being re-elected as the President of Zambia.
India greatly values its multifaceted partnership with Zambia and I look forward to working together to further strengthen our relations under his leadership. @HHichilema
— Narendra Modi (@narendramodi) August 20, 2026
-NK-