Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജീവിതത്തിൽ അച്ചടക്കത്തോടെയും ഏകാഗ്രതയോടെയും കൂടിയ വാക്കും മനസ്സും, തപസ്സും, ത്യാഗവും, സത്യസന്ധതയും പുലർത്തുന്നതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


വാക്കുകളും മനസ്സും കൃത്യമായ അച്ചടക്കത്തോടെയും ഏകാഗ്രതയോടെയും കൂടിയതും, തപസ്സ്, ത്യാഗം, സത്യനിഷ്ഠ എന്നിവ ജീവിതത്തിന്റെ സവിശേഷതകളുമായ ഒരാൾ ജീവിതത്തിൽ പരമോന്നത നേട്ടങ്ങൾ കൈവരിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്:

“यस्य वाङ्मनसी स्यातां सम्यक् प्रणिहिते सदा।

तपस्त्यागश्च सत्यं च स वै सर्वमवाप्नुयात्॥”

തന്റെ വാക്കും മനസ്സും എല്ലായ്‌പ്പോഴും കൃത്യമായ അച്ചടക്കത്തോടെയും ഏകാഗ്രതയോടെയും കൂടിയതും, തപസ്സ്, ത്യാഗം, സത്യനിഷ്ഠ എന്നിവ ജീവിതത്തിന്റെ സവിശേഷതകളുമായ ഒരാൾ തീർച്ചയായും ജീവിതത്തിൽ പരമോന്നത നേട്ടങ്ങൾ കൈവരിക്കും.

***

SK