പിഎം ഇന്ത്യ
2026 സെപ്റ്റംബർ 19-ന് ഉച്ചയ്ക്ക് 12:30-ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കുന്ന 20-ാമത് റോസ്ഗാർ മേളയിൽ വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളിൽ പുതുതായി നിയമനം ലഭിച്ച യുവാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 51,000-ത്തിലധികം നിയമന കത്തുകൾ വിതരണം ചെയ്യും. പുതുതായി നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളെ അദ്ദേഹം ചടങ്ങിൽ അഭിസംബോധന ചെയ്യും.
രാജ്യത്തുടനീളമുള്ള 45 കേന്ദ്രങ്ങളിലായാണ് റോസ്ഗാർ മേള നടക്കുന്നത്. പുതുതായി നിയമനം ലഭിച്ച ഉദ്യോഗാർത്ഥികൾ ഇന്ത്യാ ഗവൺമെന്റിന്റെ റവന്യൂ വകുപ്പ്, റെയിൽവേ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, സാമ്പത്തികകാര്യ സേവന വകുപ്പ്, പ്രതിരോധ മന്ത്രാലയം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും പ്രവേശിക്കും.
യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും രാജ്യത്തിന്റെ വികസന യാത്രയിൽ അവരുടെ ബൃഹത്തായ പങ്കാളിത്തം ഉറപ്പാക്കുന്നതിലും ഗവൺമെന്റ് തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രതിഫലനമാണ് റോസ്ഗർ മേള. 20-ാമത് റോസ്ഗാർ മേളയോടുകൂടി വിവിധ വകുപ്പുകളിലും ഗവൺമെന്റ് സ്ഥാപനങ്ങളിലുമായി ആകെ ഏകദേശം 12.75 ലക്ഷം യുവാക്കൾക്ക് നിയമന കത്തുകൾ ലഭ്യമാകും.
***
SK