Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ രുദ്രാംക്ഷ് ബാലസാഹേബ് പാട്ടീലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിൾ പുരുഷ വിഭാഗത്തിൽ വെങ്കലം നേടിയ രുദ്രാംക്ഷ് ബാലസാഹേബ് പാട്ടീലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മത്സരത്തിലുടനീളം അദ്ദേഹത്തിന്റെ ശ്രദ്ധയും അച്ചടക്കവും പ്രശംസനീയമായിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി ‘X’-ൽ പോസ്റ്റ് ചെയ്തു:

“ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിൾ പുരുഷ വിഭാഗത്തിൽ വെങ്കലം നേടിയ രുദ്രാംക്ഷ് ബാലസാഹേബ് പാട്ടീലിന് അഭിനന്ദനങ്ങൾ! മത്സരത്തിലുടനീളം അദ്ദേഹത്തിന്റെ ശ്രദ്ധയും അച്ചടക്കവും പ്രശംസനീയമായിരുന്നു. മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് ആശംസകൾ: പ്രധാനമന്ത്രി @narendramodi”

***

SK