Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ രുദ്രാങ്ക്ഷ് ബാലാസാഹെബ് പട്ടീൽ, ഹിമാൻഷു ധില്ലൺ, പാർത്ഥ് രാകേഷ് മാനെ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.


ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരങ്ങളായ രുദ്രാങ്ക്ഷ് ബാലാസാഹേബ് പാട്ടീൽ, ഹിമാൻഷു ധില്ലൺ, പാർത്ഥ് രാകേഷ് മാനെ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അവരുടെ ഏകാഗ്രതയും സ്ഥിരതയും ഒത്തൊരുമയും ഇന്ത്യയ്ക്ക് അഭിമാനമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീ മോദി ‘എക്‌സിൽ’- ഇപ്രകാരം കുറിച്ചു:

ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ രുദ്രാങ്ക്ഷ് ബാലാസാഹേബ് പാട്ടീൽ, ഹിമാൻഷു ധില്ലൺ, പാർത്ഥ് രാകേഷ് മാനെ എന്നിവർക്ക് അഭിനന്ദനങ്ങൾ.

ഇത് തീർച്ചയായും മികച്ച സ്‌കോറോടെ തികച്ചും പ്രശംസനീയമായ ഒരു പ്രകടനമാണ്. അവരുടെ ഏകാഗ്രതയും സ്ഥിരതയും ഒത്തൊരുമയും ഇന്ത്യയ്ക്ക് അഭിമാനമായി മാറി. ഭാവിയിലേക്കുള്ള അവരുടെ എല്ലാ ശ്രമങ്ങൾക്കും എന്റെ ആശംസകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

-NK-