Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷൽ ആർട്സിൽ വെങ്കല മെഡൽ നേടിയ സുചിക തരിയാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷൽ ആർട്സിൽ വെങ്കല മെഡൽ നേടിയ സുചിക തരിയാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിക്കുകയും ഇത് ഇന്ത്യയുടെ ചരിത്ര നേട്ടമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഈ ഇനത്തിൽ ഇന്ത്യയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടമാണ് ഇതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവരുടെ അ‍ർപ്പണബോധവും ആവേശവും എടുത്തുകാണിക്കുന്ന ഈ നേട്ടം സവിശേഷ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് പ്രസ്താവിച്ച അദ്ദേഹം, ഭാവിയിൽ കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:

“ഇന്ത്യയ്ക്ക് ഒരു ചരിത്ര നേട്ടം!

മിക്സഡ് മാർഷൽ ആർട്സിൽ വെങ്കലം നേടുകയും ഈ ഇനത്തിൽ ഇന്ത്യയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസ് മെഡൽ സ്വന്തമാക്കുകയും ചെയ്ത സുചിക തരിയാലിന് അഭിനന്ദനങ്ങൾ. അവരുടെ അ‍ർപ്പണബോധവും ആവേശവും എടുത്തുകാണിക്കുന്ന ഈ നേട്ടം സവിശേഷ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

ഭാവിയിൽ ഇനിയും കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി”

***

SK