പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷൽ ആർട്സിൽ വെങ്കല മെഡൽ നേടിയ സുചിക തരിയാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിക്കുകയും ഇത് ഇന്ത്യയുടെ ചരിത്ര നേട്ടമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഈ ഇനത്തിൽ ഇന്ത്യയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടമാണ് ഇതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവരുടെ അർപ്പണബോധവും ആവേശവും എടുത്തുകാണിക്കുന്ന ഈ നേട്ടം സവിശേഷ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് പ്രസ്താവിച്ച അദ്ദേഹം, ഭാവിയിൽ കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:
“ഇന്ത്യയ്ക്ക് ഒരു ചരിത്ര നേട്ടം!
മിക്സഡ് മാർഷൽ ആർട്സിൽ വെങ്കലം നേടുകയും ഈ ഇനത്തിൽ ഇന്ത്യയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസ് മെഡൽ സ്വന്തമാക്കുകയും ചെയ്ത സുചിക തരിയാലിന് അഭിനന്ദനങ്ങൾ. അവരുടെ അർപ്പണബോധവും ആവേശവും എടുത്തുകാണിക്കുന്ന ഈ നേട്ടം സവിശേഷ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
ഭാവിയിൽ ഇനിയും കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി”
A historic achievement for India!
Congratulations to Suchika Tariyal on winning a Bronze in Mixed Martial Arts and securing India’s first-ever Asian Games medal in this field. Her achievement is especially significant, highlighting her dedication and zeal.
Best wishes for many…
— PMO India (@PMOIndia) September 22, 2026
***
SK