Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് മിക്സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ ജോഷ്ന ചിന്നപ്പയെയും വേലവൻ സെന്തിൽകുമാറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.


ഏഷ്യൻ ഗെയിംസിലെ സ്‌ക്വാഷ് മിക്സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ ജോഷ്ന ചിന്നപ്പയെയും വേലവൻ സെന്തിൽകുമാറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു; അവരുടെ മികച്ച കഴിവിനെയും നിശ്ചയദാർഢ്യത്തെയും അദ്ദേഹം അനുമോദിച്ചു.

2010 മുതൽ എല്ലാ ഏഷ്യൻ ഗെയിംസിലും തുടർച്ചയായി പങ്കെടുക്കുകയും, എല്ലാ തവണയും മെഡൽ നേടുകയും ചെയ്ത ജോഷ്നയുടെ പ്രകടനം അസാമാന്യമായ സ്ഥിരതയാർന്നതാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇരു കായികതാരങ്ങൾക്കും ഭാവിയിലേക്കുള്ള കൂടുതൽ വിജയാശംസകളും അദ്ദേഹം നേർന്നു.

‘എക്സ്’ ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇങ്ങനെ കുറിച്ചു:

“ഏഷ്യൻ ഗെയിംസിലെ സ്ക്വാഷ് മിക്സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ ജോഷ്ന ചിന്നപ്പയ്ക്കും വേലവൻ സെന്തിൽകുമാറിനും അഭിനന്ദനങ്ങൾ. അവരുടെ കഴിവും നിശ്ചയദാർഢ്യവും അസാധാരണമാണ്.

ജോഷ്നയെ സംബന്ധിച്ചിടത്തോളം, 2010 മുതൽ തുടർച്ചയായി ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുകയും  ഓരോ തവണയും മെഡൽ നേടുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്. അവരുടെ സ്ഥിരതയാർന്ന പ്രകടനം ശരിക്കും അഭിനന്ദനാർഹമാണ്.

ഭാവിയിലേക്ക് ഇരു കായികതാരങ്ങൾക്കും ആശംസകൾ നേരുന്നു:” പ്രധാനമന്ത്രി നരേന്ദ്രമോദി

Congratulations to @joshnachinappa and Velavan Senthilkumar on winning the Bronze medal in the Squash Mixed Team event at the Asian Games. Their skill and determination are exceptional.

For Joshna, it is her consecutive Asian Games appearances and a medal at every edition since… pic.twitter.com/g2xFHOSRAq

— PMO India (@PMOIndia) September 26, 2026

 

***