Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ്ജമ്പിൽ വെള്ളി മെഡൽ നേടിയ ആൻസി സോജനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ്ജമ്പിൽ വെള്ളി മെഡൽ നേടിയ ആൻസി സോജനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

രാജ്യത്തിന് ഏറെ സന്തോഷം പകരുന്ന ശക്തവും ആവേശകരവുമായ പ്രകടനമാണ് ആൻസി സോജൻ കാഴ്ചവച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരും കാലങ്ങളിലും കൂടുതൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആൻസിക്ക് കഴിയട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച പോസ്റ്റിങ്ങനെ:

“ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ്ജമ്പിൽ വെള്ളി മെഡൽ നേടിയ ആൻസി സോജന് അഭിനന്ദനങ്ങൾ! രാജ്യത്തിന് ഏറെ സന്തോഷം പകരുന്ന ശക്തവും ആവേശകരവുമായ പ്രകടനമാണ് ആൻസി കാഴ്ചവച്ചത്. വരും കാലങ്ങളിലും കൂടുതൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആൻസിക്ക് കഴിയട്ടെ: പ്രധാനമന്ത്രി @narendramodi.”

 

***