Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസ് പുരുഷവിഭാഗം ഷോട്ട്പുട്ടിൽ വെള്ളി മെഡൽ നേടിയ തജീന്ദർപാൽ സിംഗിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ ഗെയിംസ് പുരുഷവിഭാഗം ഷോട്ട്പുട്ടിൽ മികച്ച പ്രകടനത്തിലൂടെ വെള്ളി മെഡൽ നേടിയ തജീന്ദർപാൽ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏകാഗ്രതയിലൂടെയും കഠിനാധ്വാനത്തിലൂടെയും തജീന്ദർപാൽ നിരന്തരം രാജ്യത്തിന് പ്രശസ്തി നേടിത്തന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കായിക യാത്രയിലെ മറ്റൊരു മികച്ച നേട്ടമാണ് ഈ ഏഷ്യൻ ഗെയിംസ് മെഡലെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഭാവിയിൽ അദ്ദേഹത്തിന് കൂടുതൽ വിജയങ്ങൾ ആശംസിക്കുകയും ചെയ്തു. 

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:

“@Tajinder_Singh3-ന്റെ മികച്ച പ്രകടനം! ഏഷ്യൻ ഗെയിംസ് പുരുഷവിഭാഗം ഷോട്ട്പുട്ടിൽ മികച്ചൊരു ത്രോയിലൂടെ വെള്ളി മെഡൽ നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.

തന്റെ ഏകാഗ്രതയിലൂടെയും കഠിനാധ്വാനത്തിലൂടെയും തജീന്ദർപാൽ നിരന്തരം രാജ്യത്തിന് പ്രശസ്തി നേടിത്തന്നിട്ടുണ്ട്. ഏഷ്യൻ ഗെയിംസിലെ മറ്റൊരു മെഡൽ കൂടി അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കായിക ജീവിതത്തിന് അനുയോജ്യമായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് ഭാവിയിൽ കൂടുതൽ വിജയങ്ങൾ ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi”

 

 

***