Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തിയ പുരുഷ കബഡി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തിയ ഇന്ത്യൻ പുരുഷ കബഡി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. വീണ്ടും ചാമ്പ്യന്മാരായ ടീമിന്റെ നേട്ടത്തെ അദ്ദേഹം പ്രകീർത്തിച്ചു.

ടീമിന്റെ നിശ്ചയദാർഢ്യം രാജ്യത്തിന് വലിയ അഭിമാനം സമ്മാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. അവരുടെ വിജയം വരാനിരിക്കുന്ന നിരവധി താരങ്ങൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിലെ മത്സരങ്ങൾക്കും മുഴുവൻ ടീമിനും പ്രധാനമന്ത്രി ആശംസകൾ നേർന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പിങ്ങനെ:

“വീണ്ടും ചാമ്പ്യന്മാർ!

ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നിലനിർത്തിയ നമ്മുടെ പുരുഷ കബഡി ടീമിന് അഭിനന്ദനങ്ങൾ. അവരുടെ നിശ്ചയദാർഢ്യം രാജ്യത്തിന് വലിയ അഭിമാനം സമ്മാനിച്ചു. അവരുടെ വിജയം വരാനിരിക്കുന്ന നിരവധി താരങ്ങൾക്കും പ്രചോദനമാകും.

ഭാവിയിലെ നേട്ടങ്ങൾക്കായി മുഴുവൻ ടീമിനും ആശംസകൾ: പ്രധാനമന്ത്രി @narendramodi”

 

***