Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ തിലോത്തമ സെൻ, വിദർശ വിനോദ് കൊച്ചാലുങ്കൽ, ആഷി ചൗക്സി എന്നിവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ തിലോത്തമ സെൻ, വിദർശ വിനോദ് കൊച്ചാലുങ്കൽ, ആഷി ചൗക്സി എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. കൃത്യതയാർന്ന മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

താരങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച പ്രധാനമന്ത്രി, വരുംനാളുകളിലും അവർ കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെയെന്ന് ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവച്ച കുറിപ്പിങ്ങനെ:

“തിലോത്തമ സെൻ, വിദർശ വിനോദ് കൊച്ചാലുങ്കൽ, ആഷി ചൗക്സി എന്നിവർ കൃത്യതയാർന്ന മികച്ച പ്രകടനമാണ് കാഴ്ചവച്ചത്!

ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ ഈ താരങ്ങൾക്ക് അഭിനന്ദനങ്ങൾ.

വരുംനാളുകളിലും അവർ കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ: പ്രധാനമന്ത്രി @narendramodi”

 

 

***