Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സമർപ്പണബോധത്തോടെയുള്ള സേവനത്തിന്റെ ഗുണം ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


സമർപ്പണബോധത്തോടെയുള്ള സേവനം, ധാർമ്മികമായ പെരുമാറ്റം, കർത്തവ്യത്തോടുള്ള പ്രതിബദ്ധത എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു:

“नित्यं परिचरेच्चैव तद्वै सुकृतमुत्तमम्।

कीर्तिं पुण्यं यशो लोकान् प्राप्स्यसे राजसत्तम।।”

മറ്റുള്ളവരെ സേവിക്കുന്നതും സ്വന്തം ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥതയോടെ നിറവേറ്റുന്നതും സദ്‌സ്വഭാവത്തിന്റെ ഏറ്റവും ഉയർന്ന രൂപങ്ങളിൽ ഒന്നാണെന്ന് ഈ ശ്ലോകം അടിവരയിടുന്നു. ഇത്തരം സമർപ്പണബോധം മേന്മയും പ്രശസ്തിയും മാത്രമല്ല, സമൂഹത്തിൽ ദീർഘകാലം നിലനിലക്കുന്ന ബഹുമാനവും അംഗീകാരവും നേടിത്തരുമെന്നും ഇത് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

नित्यं परिचरेच्चैव तद्वै सुकृतमुत्तमम्।

कीर्तिं पुण्यं यशो लोकान् प्राप्स्यसे राजसत्तम।।

***

SK