Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യൻ കായികതാരങ്ങൾക്കും കായിക മേഖലയ്ക്കുമുള്ള പിന്തുണയിലെ ​ഗണ്യമായ മാറ്റം ഉയർത്തിക്കാട്ടുന്ന ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


ഇന്ത്യയിലുടനീളമുള്ള കായികതാരങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലെ ഗണ്യമായ മാറ്റം ഉയർത്തിക്കാട്ടി ഷൂട്ടിംഗ് താരം ഇളവേനിൽ വാളറിവൻ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

ഖേൽ മഹാകുംഭ്, ഖേലോ ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ യുവപ്രതിഭകളെ വളർത്തിയെടുക്കുന്നത് മുതൽ ഏറ്റവും ഉന്നത തലത്തിലുള്ള മത്സരങ്ങളിൽ താരങ്ങൾക്ക് ലോകോത്തര പരിശീലനം, ആധുനിക സൗകര്യങ്ങൾ, സമഗ്ര പിന്തുണ എന്നിവ ലഭ്യമാക്കുന്നത് വരെ പ്രധാനമന്ത്രിയുടെ പിന്തുണ എങ്ങനെ വിപുലീകരിച്ചിട്ടുണ്ടെന്ന് ശ്രീമതി വാളറിവൻ എടുത്തുപറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:

“ഇന്ത്യൻ കായികരംഗത്ത് താരങ്ങളെ പിന്തുണയ്ക്കുന്ന രീതിയിൽ ഗണ്യമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ഇളവേനിൽ വാളറിവൻ എഴുതുന്നു. ഖേൽ മഹാകുംഭ്, ഖേലോ ഇന്ത്യ എന്നിവയിലൂടെ യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നത് മുതൽ കായികതാരങ്ങൾക്ക് ഉന്നത തലത്തിൽ പരിശീലനവും സൗകര്യങ്ങളും പിന്തുണയും നൽകുന്നത് വരെയുള്ള പ്രധാനമന്ത്രി @narendramodi-യുടെ പിന്തുണ എങ്ങനെ വിപുലീകരിച്ചുവെന്ന് അവർ വ്യക്തമാക്കുന്നു.

തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്!”

***

SK