Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാനാജി ദേശ്മുഖിന്റെ ജന്മവാർഷികത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി; ഗ്രാമ വികസന മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ എടുത്തുപറഞ്ഞു


നാനാജി ദേശ്മുഖിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. യഥാർത്ഥ മാറ്റം താഴെത്തട്ടിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ച മഹാനായ രാഷ്ട്രശില്പിയാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

നാനാജി ദേശ്മുഖ് തന്റെ രാഷ്ട്രീയ നിലപാടുകളെ ക്രിയാത്മകമായ സാമൂഹിക പ്രവർത്തനങ്ങളുമായി സമന്വയിപ്പിക്കുകയും ഗ്രാമീണ വികസനത്തിനും ജനപങ്കാളിത്തത്തിനും വേണ്ടി സ്വയം സമർപ്പിക്കുകയും ചെയ്തുവെന്ന് ശ്രീ മോദി പറഞ്ഞു.

ശക്തവും സ്വയംപര്യാപ്തവുമായ ഭാരതത്തെക്കുറിച്ചുള്ള നാനാജി ദേശ്മുഖിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ രാജ്യം പരമാവധി ശ്രമിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

“നാനാജി ദേശ്മുഖിന്റെ ജന്മവാർഷികത്തിൽ പ്രണാമം അർപ്പിക്കുന്നു. യഥാർത്ഥ മാറ്റം താഴെത്തട്ടിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ച മഹാനായ ഒരു രാഷ്ട്രശില്പിയായി അദ്ദേഹം സ്നേഹാദരങ്ങളോടെ ഓർമ്മിക്കപ്പെടുന്നു. ഗ്രാമീണ വികസനത്തിനും ജനപങ്കാളിത്തത്തിനുമായി സ്വയം സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം, രാഷ്ട്രീയ നിലപാടുകളെ ക്രിയാത്മകമായ സാമൂഹിക പ്രവർത്തനങ്ങളുമായി സമന്വയിപ്പിച്ച ഒന്നായിരുന്നു. ശക്തവും സ്വയംപര്യാപ്തവുമായ ഭാരതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ നാം എല്ലാവിധ ശ്രമങ്ങളും നടത്തും.”

 

*****

NK