Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 1500 മീറ്റർ ടി12/13 വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ സൗമ്യയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.


2026-ലെ ഏഷ്യൻ പാരാ ഗെയിംസിലെ വനിതകളുടെ 1500 മീറ്റർ ടി12/13  ഇനത്തിൽ സ്വന്തം കരിയറിലെ ഏറ്റവും മികച്ച സമയത്തോടെ സ്വർണ്ണ മെഡൽ നേടിയ സൗമ്യയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

തന്റെ അരങ്ങേറ്റ മത്സരത്തിലെ ഈ അസാധാരണ പ്രകടനം സൗമ്യയുടെ പ്രതിഭയെയും സമർപ്പണബോധത്തെയും ദൃഢനിശ്ചയത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ ഇപ്രകാരം കുറിച്ചു:

“തീർച്ചയായും ഇതൊരു സുവർണ്ണ അരങ്ങേറ്റം തന്നെയാണ്!

വനിതകളുടെ 1500 മീറ്റർ ടി12/13 ഇനത്തിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തോടെ സ്വർണ്ണം നേടിക്കൊണ്ട് സൗമ്യ 2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ ഉജ്ജ്വലമായ മുദ്ര പതിപ്പിച്ചിരിക്കുന്നു!

ആദ്യ മത്സരത്തിൽത്തന്നെ ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ചത്, അവരുടെ കഴിവ്, സമർപ്പണബോധം, ദൃഢനിശ്ചയം എന്നിവയെയാണ് എടുത്തു കാണിക്കുന്നത്. സൗമ്യയ്ക്ക് അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി”