Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ്46 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ അജീത് സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


2026-ലെ ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ്46 ഇനത്തിൽ വെള്ളി മെഡൽ നേടിയ അജീത് സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ മികച്ച കായികക്ഷമതയെയും മത്സരവീര്യത്തെയും പ്രശംസിച്ച ശ്രീ മോദി, ഭാവിയിലെ എല്ലാ ശ്രമങ്ങൾക്കും ആശംസകൾ നേരുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ ഇപ്രകാരം കുറിച്ചു:

“അജീത് സിംഗിന്റെ മികച്ച കായികക്ഷമതയുടെയും മത്സരവീര്യത്തിന്റെയും പ്രകടനം. 2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ്46 ഇനത്തിൽ അദ്ദേഹം വെള്ളി മെഡൽ കരസ്ഥമാക്കിയിരിക്കുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വരാനിരിക്കുന്ന എല്ലാ ശ്രമങ്ങൾക്കും ആശംസകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി”

-NK-