Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീരാമനെ ധർമ്മത്തിന്റെ മൂർത്തീഭാവമായി പ്രകീർത്തിക്കുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു.


ധർമ്മം, സത്യം, വീര്യം എന്നിവയുടെ സാക്ഷാത്‌രൂപമാണ് ശ്രീരാമൻ എന്ന് എടുത്തുകാട്ടുന്ന  ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി ‘എക്സ്’ ൽ ഇപ്രകാരം കുറിച്ചു:

“രാമോ വിഗ്രഹവാൻ ധർമ്മസ്സധുസ്സത്യപരാക്രമഃ।
രാജാ സർവ്വസ്യ ലോകസ്യ ദേവാനാം മഘവാനിവാ॥”

ശ്രീരാമൻ ധർമ്മത്തിന്റെ തന്നെ സാക്ഷാത്‌രൂപമാണ്. സജ്ജനങ്ങളുടെ പരമമായ ആശ്രയസ്ഥാനമായ അദ്ദേഹം, തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നവനും സത്യസന്ധമായ വീര്യത്തിൽ അചഞ്ചലനുമാണ്. ദേവലോകത്തെ ഇന്ദ്രൻ ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതുപോലെ, ഈ പ്രപഞ്ചം മുഴുവനെയും ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഏക ഭരണാധികാരിയാണ് അദ്ദേഹം.

-NK-