ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതകളുടെ 1500 മീറ്റർ T11 ഇനത്തിൽ വെങ്കല മെഡൽ നേടിയ രവണ്ണി വലസനൈനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കായികതാരത്തിന്റെ വ്യക്തിഗത മികച്ച പ്രകടനവും അർഹിച്ച മെഡൽ നേട്ടവുമാണിതെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, രാജ്യത്തെ പാരാ-അത്ലറ്റുകളുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവുമാണ് അവരുടെ പ്രകടനത്തിൽ പ്രതിഫലിക്കുന്നതെന്ന് വ്യക്തമാക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
“ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം, അർഹമായ നേട്ടം!
2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 1500 മീറ്റർ T11 വിഭാഗത്തിൽ രവണ്ണി വലസനൈനി വെങ്കല മെഡൽ നേടിയിരിക്കുന്നു. നമ്മുടെ പാരാ-അത്ലറ്റുകളുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവുമാണ് അവരുടെ പ്രകടനത്തിൽ നിഴലിക്കുന്നത്. അവർക്ക് അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി @narendramodi”
*****
A personal best and a well-earned podium finish! Ravanni Valasanaini has brought home Bronze in the Women's 1500m T11 event at the Asian Para Games 2026. Her performance reflects the determination and perseverance that define our para-athletes. Congratulations to her: PM @narendramodi
— PMO India (@PMOIndia) October 20, 2026