Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം നേടിയ ദീപ്തി ജീവാൻജിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ T20 ഇനത്തിൽ വീണ്ടും സ്വർണമെഡൽ നേടിയ ദീപ്തി ജീവാൻജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

മികച്ച ഗെയിംസ് റെക്കോർഡോടെ കിരീടം നിലനിർത്തുന്നതിനൊപ്പം സ്വന്തം പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞത് തീർച്ചയായും ശ്രദ്ധേയമായ നേട്ടമാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഒരു യഥാർത്ഥ ചാമ്പ്യന്റെ വീര്യമാണ് ദീപ്തി  പ്രകടിപ്പിച്ചതെന്നും അവരുടെ വിജയം എണ്ണമറ്റ യുവ കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീപ്തിക്ക് പ്രധാനമന്ത്രി ആശംസകളും നേർന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഇങ്ങനെ പറയുന്നു:

“മികവിന്റെ പുതിയ മാനങ്ങൾ നിരന്തരം കണ്ടെത്തുന്ന ഒരു ചാമ്പ്യൻ!

ഏഷ്യൻ പാരാ ഗെയിംസിലെ വനിതകളുടെ 400 മീറ്റർ ടി20 ഇനത്തിൽ ദീപ്തി ജീവാൻജി വീണ്ടും സ്വർണം നേടിയിരിക്കുന്നു; മികച്ച ഗെയിംസ് റെക്കോർഡോടെ അവർ തന്റെ കിരീടം നിലനിർത്തി. പ്രകടനം മെച്ചപ്പെടുത്തുന്നതിനൊപ്പം കിരീടം നിലനിർത്തുക എന്നത് തീർച്ചയായും ശ്രദ്ധേയമായ നേട്ടമാണ്.

ഒരു യഥാർത്ഥ ചാമ്പ്യന്റെ വീര്യമാണ് അവർ തെളിയിച്ചിരിക്കുന്നത്. അവരുടെ ഈ വിജയം എണ്ണമറ്റ യുവ കായികതാരങ്ങൾക്ക് പ്രചോദനമാകും. എന്റെ ആശംസകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി”

****