ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതകളുടെ -67 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ മികച്ച പ്രകടനത്തിലൂടെ വെള്ളി മെഡൽ നേടുകയും ഈ വിഭാഗത്തിൽ ഇന്ത്യയുടെ കന്നി മെഡൽ സ്വന്തമാക്കുകയും ചെയ്ത കസ്തൂരി രാജാമണിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പാരാ ഭാരോദ്വഹന വിഭാഗത്തിലെ ഇന്ത്യയുടെ ചരിത്രപരമായ നാഴികക്കല്ലാണിതെന്നും, അവരുടെ സ്ഥിരോത്സാഹവും പ്രതിബദ്ധതയുമാണ് ഈ നേട്ടത്തെ യഥാർത്ഥത്തിൽ സവിശേഷമാക്കിയതെന്നും ചൂണ്ടിക്കാണിച്ച ശ്രീ മോദി, കസ്തൂരിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
“ഇന്ത്യൻ പാരാ പവർലിഫ്റ്റിംഗിനൊരു ചരിത്രപരമായ നാഴികക്കല്ല്!
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതകളുടെ -67 കിലോഗ്രാം വിഭാഗത്തിൽ മികച്ച പ്രകടനത്തിലൂടെ കസ്തൂരി രാജാമണി വെള്ളി മെഡൽ നേടിയിരിക്കുന്നു; ഈ വിഭാഗത്തിൽ ഇന്ത്യയുടെ എക്കാലത്തെയും ആദ്യ മെഡലാണിത്! അവരുടെ സ്ഥിരോത്സാഹവും പ്രതിബദ്ധതയുമാണ് ഈ നേട്ടത്തെ യഥാർത്ഥത്തിൽ സവിശേഷമാക്കുന്നത്. കസ്തൂരിക്ക് അഭിനന്ദനങ്ങൾ: PM @narendramodi”.