2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F40 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ രവി രംഗാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
മികച്ച മറ്റൊരു നേട്ടമാണിതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അന്താരാഷ്ട്ര വേദിയിൽ അദ്ദേഹം തുടർച്ചയായി കൈവരിക്കുന്ന വിജയങ്ങൾ കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധവും പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നതാണെന്ന് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:
“രവി രംഗാലിക്ക് മറ്റൊരു മികച്ച നേട്ടം കൂടി!
2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F40 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അന്താരാഷ്ട്ര വേദിയിൽ അദ്ദേഹം തുടർച്ചയായി കൈവരിക്കുന്ന വിജയങ്ങൾ കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധവും പ്രതിജ്ഞാബദ്ധതയും വ്യക്തമാക്കുന്നു: പ്രധാനമന്ത്രി @narendramodi”