Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു സംസാരിച്ചു.
ഇന്ത്യ–ഇസ്രയേൽ ബന്ധങ്ങളിൽ തുടർച്ചയായി നിലനിൽക്കുന്ന പുരോഗതിയെ ഇരുനേതാക്കളും സ്വാഗതംചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പൊതുവായ പ്രതിജ്ഞാബദ്ധതയും അവർ ആവർത്തിച്ചു.
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും ഇരുനേതാക്കളും അഭിപ്രായങ്ങൾ കൈമാറി. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയ്ക്ക് അവർ ഊന്നൽ നൽകി.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മുന്നോട്ടുള്ള മാർഗം സംഭാഷണവും നയതന്ത്രവുമാണെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വ്യക്തമാക്കി.
പരസ്പരം സമ്പർക്കം തുടരാനും ഇരുനേതാക്കളും ധാരണയിലെത്തി.

***