ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷ ഹൈജമ്പ് T42/T63 വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വെള്ളി മെഡൽ നേടിയ വരുൺ സിംഗ് ഭാട്ടിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ചു:
“പാരാ അത്‌ലറ്റിക്‌സിൽ വരുൺ സിംഗ് ഭാട്ടി വ്യക്തിമുദ്ര പതിപ്പിക്കുന്നത് തുടരുന്നു! ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ, പുരുഷന്മാരുടെ ഹൈജമ്പ് T42/T63 വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അദ്ദേഹം വെള്ളി മെഡൽ നേടിയിരിക്കുന്നു. വരുണിന്റെ ഈ നേട്ടത്തിന് അഭിനന്ദനങ്ങൾ; അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും: പ്രധാനമന്ത്രി @narendramodi”
Varun Singh Bhati continues to make his mark in Para Athletics! He has won Silver in the Men's High Jump T42/T63 event at the Asian Para Games 2026 with a commendable jump. My congratulations to Varun for his performance and best wishes for his future endeavours: PM @narendramodi
— PMO India (@PMOIndia) October 22, 2026