Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ രാഹുലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷ ഹൈജമ്പ് T42/T63 ഇനത്തിൽ മികച്ച പ്രകടനത്തോടെ വെങ്കല മെഡൽ നേടിയ രാഹുലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇതൊരു അഭിമാന നിമിഷമാണെന്ന് വിശേഷിപ്പിച്ച ശ്രീ മോദി, വരും നാളുകളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:

“ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ രാഹുലിന് ഇതൊരു അഭിമാന നിമിഷം! പുരുഷ ഹൈജമ്പ് T42/T63 വിഭാഗത്തിൽ മികച്ച പ്രകടനത്തോടെ അദ്ദേഹം വെങ്കല മെഡൽ സ്വന്തമാക്കിയിരിക്കുന്നു. വരും നാളുകളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ: PM @narendramodi”