Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ മെഡൽ നേടിയ നവീൻ ശിവകുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ പാരാ ഗെയിംസിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ പുരുഷ സിംഗിൾസ് SL4 വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ നവീൻ ശിവകുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

അദ്ദേഹത്തിന്റെ മികച്ച പ്രകടനം രാജ്യത്തിന് അഭിമാനം പകർന്നുവെന്ന് ശ്രീ മോദി പറഞ്ഞു. തുടർന്നും പുതിയ നേട്ടങ്ങൾ കൈവരിക്കാനും സഹ കായികതാരങ്ങൾക്ക് പ്രചോദനമാകാനും നവീൻ ശിവകുമാറിന് കഴിയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:

“ഏഷ്യൻ പാരാ ഗെയിംസിൽ നവീൻ ശിവകുമാറിന് അവിസ്മരണീയമായ അരങ്ങേറ്റം!

പുരുഷ സിംഗിൾസ് SL4 വിഭാഗത്തിൽ സ്വർണ മെഡൽ നേടിയതിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ മികച്ച പ്രകടനം രാജ്യത്തിന് അഭിമാനം പകർന്നു. തുടർന്നും പുതിയ നേട്ടങ്ങൾ കൈവരിക്കാനും സഹ കായികതാരങ്ങൾക്ക് പ്രചോദനമാകാനും അദ്ദേഹത്തിന് കഴിയട്ടെ: പ്രധാനമന്ത്രി @narendramodi”

 

****