പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഢിലെ ബസ്തറിലുള്ള കരൺപൂർ കോബ്ര ഓപ്പറേഷൻസ് ബേസ് സന്ദർശിച്ച് സുരക്ഷാ സേനാംഗങ്ങളോടൊപ്പം ദീപാവലി ആഘോഷിച്ചു. ബസ്തറിലും അബുജ്മാദിലും നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പരിശീലന കേന്ദ്രമായും, ലോഞ്ച് പാഡായും പ്രവർത്തിക്കുന്ന കേന്ദ്രമാണിത്. രാജ്യമൊട്ടാകെയുമുള്ള കോടിക്കണക്കിന് ഭാരതീയർ പ്രിയപ്പെട്ടവരോടൊപ്പം പരിപാവനമായ ദീപാവലി ആഘോഷിക്കുന്ന വേളയിൽ, സൈനികരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഹിമാലയത്തിലെ കാർഗിൽ, ലെപ്ച മുതൽ തീരദേശത്തെ സർ ക്രീക് വരെയും സമുദ്രത്തിലെ ഐ.എൻ.എസ് വിക്രാന്തിൽ വച്ചും ധീര സൈനികരോടൊപ്പം നടത്തിയ തന്റെ മുൻകാല ദീപാവലി ആഘോഷങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു. “അതിർത്തികളിലും രാജ്യത്തിനകത്തും കാവൽനിൽക്കുന്ന ഭാരതമാതാവിന്റെ ധീരപുത്രന്മാരായ നിങ്ങളെല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്, നിങ്ങൾ ഏവരും എന്റെ കുടുംബത്തിന്റെ ഭാഗമാണ്,” ശ്രീ മോദി പറഞ്ഞു.
മാവോയിസ്റ്റ് ഭീകരതയ്ക്കെതിരായ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിൽ ഇന്ത്യ വിജയം കൈവരിക്കുകയും, ഓരോ ജില്ലയും നക്സൽ മുക്തമാക്കുകയും, കോടിക്കണക്കിന് പൗരന്മാർക്ക് ഭയം മറികടക്കാൻ സാധിക്കുകയും ചെയ്ത ശേഷമുള്ള ആദ്യത്തെ ദീപാവലിയായതിനാൽ 2026-ലെ ഈ ദീപാവലി വളരെ സവിശേഷമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇത് സാധ്യമാക്കിയ ലക്ഷക്കണക്കിന് സുരക്ഷാ സേനാംഗങ്ങളോടൊപ്പം ഈ അസാധാരണ നേട്ടം ആഘോഷിക്കാനും 140 കോടി പൗരന്മാർക്കുള്ള നന്ദി അറിയിക്കാനുമാണ് താൻ ബസ്തറിലെത്തിയതെന്ന് വ്യക്തമാക്കി. “നിങ്ങളുടെ ത്യാഗത്തിനും സമർപ്പണത്തിനും സേവന മനോഭാവത്തിനും നന്ദി രേഖപ്പെടുത്താനാണ് ഞാൻ ഇന്ന് ഇവിടെയെത്തിയത്,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ആഭ്യന്തര സുരക്ഷ ശക്തമായ ഒരു രാജ്യത്തെ ബാഹ്യ ശത്രുക്കൾക്ക് ഉപദ്രവിക്കാൻ കഴിയില്ലെന്നും എന്നാൽ ആഭ്യന്തര സുരക്ഷ ദുർബലപ്പെടുമ്പോൾ അവർ തലയുയർത്തുമെന്നും വിശദീകരിക്കാൻ ‘ആഭ്യന്തരം ഭയം രക്ഷ്യം, അസാരം ബാഹ്യതോ ഭയം’ എന്ന പൗരാണിക സംസ്കൃത വചനം ഉദ്ധരിച്ച പ്രധാനമന്ത്രി, അതിർത്തി കാക്കുന്ന സായുധ സേനയ്ക്ക് തുല്യമായ പങ്കാണ് രാജ്യത്തിനുള്ളിൽ സുരക്ഷാ സേനയ്ക്കുള്ളതെന്ന് പറഞ്ഞു. സി.ആർ.പി.എഫ്, കോബ്ര, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, ഐ.ആർ.ബി, സംസ്ഥാന പോലീസ് സേനകൾ, ബസ്തർ ഫൈറ്റേഴ്സ് കമാൻഡോകൾ, വനിതാ പോരാളികൾ എന്നിവരുടെ എണ്ണമറ്റ ത്യാഗങ്ങളെ അദ്ദേഹം പ്രകീർത്തിക്കുകയും രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്ന സൈനികർക്ക് ദീപാവലി ആശംസകൾ നേരുകയും ചെയ്തു. “നിങ്ങളുടെ സേവനങ്ങൾക്ക് ഈ രാജ്യം കടപ്പെട്ടിരിക്കുന്നു, കോടിക്കണക്കിന് നാട്ടുകാർ നിങ്ങളിൽ അഭിമാനിക്കുന്നു,” ശ്രീ മോദി പറഞ്ഞു.
ബീഹാർ, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയുൾപ്പെടെ ഏകദേശം 20 സംസ്ഥാനങ്ങളിലായി 230-ലധികം ജില്ലകളിൽ ഇടത് തീവ്രവാദം പിടിമുറുക്കിയിരുന്ന ഇരുണ്ട കാലഘട്ടം പ്രധാനമന്ത്രി അനുസ്മരിച്ചു. വൈകുന്നേരങ്ങളിൽ ഭയം ജനിപ്പിക്കുന്ന കർഫ്യൂ നിലനിന്നിരുന്ന, വോട്ടവകാശം തട്ടിയെടുക്കപ്പെട്ട, വർഷത്തിൽ 2,000 ആക്രമണങ്ങൾ വരെ നടന്നിരുന്ന, ഛത്തീസ്ഗഢിൽ മാത്രം 1,000-ത്തിലധികം സേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ട, ഐ.ഇ.ഡി സ്ഫോടനങ്ങളിൽ എണ്ണമറ്റ സൈനികർക്ക് അവയവങ്ങൾ നഷ്ടപ്പെട്ട, 2010-ൽ ദന്തേവാഡയിൽ നടന്ന വെവ്വേറെ ആക്രമണങ്ങളിൽ 76 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും 44 പാവപ്പെട്ട സാധാരണക്കാരും കൊല്ലപ്പെട്ട വ്യത്യസ്ത സംഭവങ്ങൾ അദ്ദേഹം ചൂണ്ടിക്കാക്കാട്ടി. 2004-നും 2013-നും ഇടയിൽ കൊല്ലപ്പെട്ട നക്സലുകളേക്കാൾ കൂടുതൽ സുരക്ഷാ സേനാംഗങ്ങൾ വർഷംതോറും വീരമൃത്യു വരിച്ചിരുന്നുവെന്നും ഇത് മാവോയിസ്റ്റ് നേതാക്കൾക്ക് കൂടുതൽ ധൈര്യം പകർന്നു നൽകിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ശത്രുക്കൾക്ക് നേരെ നിഷ്ക്രിയമായ സമീപനം സ്വീകരിച്ചുകൊണ്ട് ഒരു രാജ്യത്തിനും പുരോഗതി പ്രാപിക്കാൻ കഴിയില്ലെന്നും പകരം ഉയർന്ന മനോവീര്യത്തോടെ തന്ത്രപരമായി അവരെ തകർക്കണമെന്നും എടുത്തുപറഞ്ഞ പ്രധാനമന്ത്രി, 2014-ന് ശേഷം സുരക്ഷാ സേനാംഗങ്ങൾക്ക് ജീവഹാനി സംഭവിക്കുന്ന പതിറ്റാണ്ടുകളായുള്ള പ്രവണത തിരുത്തിയെഴുതിയതായും ഇതിന്റെ ഫലമായി കഴിഞ്ഞ 47 വർഷത്തിനിടയിൽ ആദ്യമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു സി.ആർ.പി.എഫ് സൈനികനു പോലും കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായിട്ടില്ലെന്ന ചരിത്ര നേട്ടത്തിലെത്തിച്ചേർന്നതായും വ്യക്തമാക്കി. “ഇത് രാജ്യത്തിന്റെ ശരിയായ നയങ്ങളുടെയും ഉറച്ച ഇച്ഛാശക്തിയുടെയും വിജയമാണ്, ഇത് നിങ്ങളുടെ ധീരതയുടെയും ധൈര്യത്തിന്റെയും സംയമനത്തിന്റെയും വിജയമാണ്,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.
വിജയം കൈവരിക്കാൻ ഉദ്ദേശ്യശുദ്ധിയും ശരിയായ നയങ്ങളും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് കൈക്കൊണ്ട കർശനമായ നടപടികളെക്കുറിച്ച് പരാമർശിച്ചു. ഇതിൽ പലതും പുറത്തറിയാത്ത തീരുമാനങ്ങളായിരുന്നു. നക്സലൈറ്റുകൾക്കും വിഘടനവാദികൾക്കും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളെ തകർക്കാനും, വ്യാജ കറൻസി ശൃംഖലകളെ നശിപ്പിക്കാനും ഈ നടപടികൾ സഹായിച്ചു. “ഇത് അവരുടെ സാമ്പത്തിക അടിത്തറ തകർക്കുക മാത്രമല്ല ചെയ്തത്, ആയുധ വിതരണം തടയുകയും നക്സലുകളുടെ നീക്കങ്ങളെയും പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനെയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് അവരുടെ മുഴുവൻ വിതരണ ശൃംഖലകളും സ്തംഭിപ്പിച്ചു,” പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
ആവശ്യമായ എല്ലാ തീരുമാനങ്ങളും എടുക്കുന്നതിനായി തങ്ങളുടെ ഗവണ്മെന്റ് സുരക്ഷാ സേനകൾക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു. ഒരു അമ്മയ്ക്കും മകനെ നഷ്ടപ്പെടരുത്, ഒരു കുടുംബവും തകരരുത്, ഒരു യുവാവും ആയുധമെടുക്കരുത് എന്ന ഒറ്റ ലക്ഷ്യത്തോടെ യാതൊരുവിധ പരസ്യപ്രചാരണങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ ഗവണ്മെന്റ് അഹോരാത്രം പ്രയത്നിച്ചതായി വിശദീകരിച്ച അദ്ദേഹം, മാവോയിസ്റ്റ് ഭീകരതയുടെ നട്ടെല്ലൊടിച്ച സുരക്ഷാ നടപടികളും, ഒപ്പം ജനസേവനത്തിനായുള്ള മനോഭാവവും എങ്ങനെയാണ് ജനജീവിതത്തിൽ മാറ്റം കൊണ്ടുവന്നതെന്ന് എടുത്തുപറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത പ്രാദേശിക പൗരന്മാരുൾപ്പെടെയുള്ള ബാധിതരായ ജനങ്ങളെ ഗവണ്മെന്റിനും സുരക്ഷാ സേനയ്ക്കും പിന്നിൽ അണിനിരത്തിയതായും അവരുടെ നിർണായക സഹകരണത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. “സേവന മനോഭാവത്തോടെ, നക്സൽ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ഞങ്ങൾ മാറ്റിയെഴുതി,” ശ്രീ മോദി പറഞ്ഞു.
‘രാഷ്ട്രം ആദ്യം’ എന്ന ചിന്തയോടെ പ്രവർത്തിക്കുന്നത് സമാധാനവും സുരക്ഷയും ഉറപ്പാക്കുകയും, രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയും, ദേശീയ പുരോഗതിയിൽ ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ രാജ്യം കൈവരിച്ച ഇരട്ട വിജയം എടുത്തുപറഞ്ഞു. “കഴിഞ്ഞ 12 വർഷത്തിനിടെ, രാജ്യം നക്സലിസത്തിനും വിഘടനവാദത്തിനുമെതിരായ പോരാട്ടത്തിൽ വിജയിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് ദാരിദ്ര്യത്തിനെതിരായ വലിയൊരു യുദ്ധത്തിലും വിജയം നേടിയിരിക്കുന്നു,” ശ്രീ മോദി പറഞ്ഞു.
ദീപാവലിക്ക് തൊട്ടുമുമ്പ് പുറത്തുവന്ന ലോകബാങ്കിന്റെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ 12 വർഷത്തിനിടെ 50 കോടി ഭാരതീയർ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടിയതായി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 12 വർഷത്തെ ഇന്ത്യയുടെ ക്ഷേമ പദ്ധതികളുടെ ഘടനയെ, ചെറിയ വ്യത്യസ്ത വരകൾ ചേർന്ന് മനോഹരമായ ചിത്രം രൂപപ്പെടുന്ന ദീപാവലി രംഗോലിയോട് ഉപമിച്ച പ്രധാനമന്ത്രി, ജൻ ധൻ ബാങ്കിംഗ്, പി.എം ആവാസ് യോജനയിലൂടെയുള്ള അടച്ചുറപ്പുള്ള വീടുകൾ, ഈടില്ലാത്ത മുദ്ര വായ്പകൾ, തെരുവ് കച്ചവടക്കാർക്കുള്ള സ്വനിധി സഹായം, ആയുഷ്മാൻ ഭാരത് ആരോഗ്യ പരിരക്ഷ, സൗജന്യ പ്രതിമാസ റേഷൻ, കുട്ടികളുടെ വിദ്യാഭ്യാസ നയങ്ങൾ, സ്വച്ഛ് ഭാരത്, ഹർ ഘർ ജൽ എന്നിവ സംയുക്തമായി സൗജന്യ മരുന്നും സൗജന്യ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും ഉറപ്പാക്കിയത് എങ്ങനെയെന്ന് വിശദീകരിച്ചു. തലമുറകളായി ദാരിദ്ര്യത്തിൽ കുടുങ്ങിക്കിടന്ന കുടുംബങ്ങൾ ഇപ്പോൾ കൂടുതൽ കരുത്തുറ്റ ഭാവി സ്വന്തമാക്കത്തക്കവിധം അവരുടെ അടിസ്ഥാന ആശങ്കകൾ പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ജീവിതം മുഴുവൻ ആശങ്കകളിൽ മാത്രം കഴിച്ചുകൂട്ടിയിരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് ഇപ്പോൾ ഗവണ്മെന്റിന്റെ ഉറപ്പ് ലഭിച്ചിരിക്കുന്നു, അവരിൽ പുതിയൊരു ആത്മവിശ്വാസം ഉണർന്നിരിക്കുന്നു,” ശ്രീ മോദി പറഞ്ഞു.
ദാരിദ്ര്യത്തിനെതിരായ ഈ വിജയം നക്സലിസത്തിനെതിരായ പോരാട്ടവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മുൻപ് റെയിൽവേ ട്രാക്കുകൾ ബോംബുവെച്ച് തകർത്തും വിദ്യാലയങ്ങൾ, ആശുപത്രികൾ, മരുന്ന് കടകൾ, പോളിയോ പ്രതിരോധ കുത്തിവെയ്പ്പുകൾ, മൊബൈൽ ടവറുകൾ, വ്യവസായങ്ങൾ എന്നിവ തടസ്സപ്പെടുത്തിയും ചെയ്തുകൊണ്ട് ലക്ഷക്കണക്കിന് നിരപരാധികളായ പൗരന്മാരെ ദാരിദ്ര്യത്തിൽ തളച്ചിടുകയായിരുന്നു. ഇതിനെതിരെ, ഇടത് തീവ്രവാദ ബാധിത പ്രദേശങ്ങളിൽ നടപ്പിലാക്കിയ പ്രത്യേക വികസന പദ്ധതിയിലൂടെ 15,000 കിലോമീറ്ററിലധികം റോഡുകൾ, 9,500-ലധികം മൊബൈൽ ടവറുകൾ, 175-ഓളം ഏകലവ്യ സ്കൂളുകൾ, 50-ഓളം ഐ.ടി.ഐകൾ, 50 നൈപുണ്യ വികസന കേന്ദ്രങ്ങൾ, ആയിരക്കണക്കിന് പോസ്റ്റ് ഓഫീസുകൾ, ബാങ്ക് ശാഖകൾ, എ.ടി.എമ്മുകൾ എന്നിവ നിർമ്മിച്ചതായും, കീഴടങ്ങിയ നക്സലുകളെ പുനരധിവസിപ്പിച്ചതായും, പി.എം ജൻമൻ പദ്ധതിയിലൂടെ ആദ്യമായി വിദൂര ഗോത്രവർഗ്ഗ ഗ്രാമങ്ങളിൽ കുടിവെള്ളവും വൈദ്യുതിയും റോഡുകളും എത്തിച്ചതായും അദ്ദേഹം വിശദീകരിച്ചു. “ഞങ്ങൾ നക്സലിസത്തിനെതിരായ പോരാട്ടം ആരംഭിച്ച സമയത്ത് തന്നെ നക്സൽ ബാധിത പ്രദേശങ്ങളുടെ വികസനത്തിനായി പ്രത്യേക പ്രചാരണ പരിപാടികളും നടത്തിയിരുന്നു,” പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.
‘സബ്കാ സാത്ത്, സബ്കാ വികാസ്’ പ്രചാരണം ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന് കരുത്തുപകരുകയും 50 കോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനൊപ്പം നക്സൽ അക്രമങ്ങൾക്ക് വിരാമമിടുകയും ചെയ്തതായി പറഞ്ഞ പ്രധാനമന്ത്രി, പ്രദേശത്തെ മാറ്റത്തിന്റെ പ്രതീകമായി നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബസ്തർ ഒളിമ്പിക്സിനെ ചൂണ്ടിക്കാണിച്ചു. “ഇന്ന് ഇതേ ബസ്തറിൽ, ബസ്തർ ഒളിമ്പിക്സ് നടക്കുകയാണ്, കുട്ടികൾ തോക്കുകൾക്ക് പകരമായി കായികരംഗത്ത് തങ്ങളുടെ കഴിവുകൾ പരീക്ഷിക്കുകയാണ്,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
ഇന്നത്തെ നേട്ടങ്ങൾ അവസാനമല്ല, ഒരു തുടക്കം മാത്രമാണെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തിന്റെ ഈ പുതിയ കുതിപ്പ് സ്വാതന്ത്ര്യസമര സേനാനികളുടെയും അതിർത്തി കാക്കുന്ന സൈനികരുടെയും നക്സലിസത്തിനും ഭീകരവാദത്തിനുമെതിരെ പോരാടി വീരമൃത്യു വരിച്ച സേനാംഗങ്ങളുടെയും നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് വ്യക്തമാക്കി. ‘തേരാ ഗൗരവ് അമർ രഹേ മാ, ഹം ദിൻ ചാർ രഹേ നാ രഹേ’ (അമ്മേ, നിന്റെ കീർത്തി അനശ്വരമായിരിക്കട്ടെ; ഞങ്ങൾ കുറച്ചു കാലം മാത്രം ജീവിച്ചാലും ഇല്ലെങ്കിലും) എന്ന മുദ്രാവാക്യമുയർത്തി ജീവിക്കുന്ന സേനാംഗങ്ങളോട് ആ വീര്യം പുതിയ ആത്മവിശ്വാസത്തിലേക്ക് തിരിച്ചുവിടാൻ അദ്ദേഹം ആഹ്വാനം ചെയ്തു. “ഇപ്പോൾ രാജ്യത്തിനായി ജീവിക്കാനും രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുമുള്ള സമയമാണ്,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.
കാശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, വീടുകളിൽ ശൗചാലയങ്ങൾ നിർമ്മിക്കൽ, പ്രതിരോധ കുത്തിവെയ്പ്പ് വ്യാപ്തി വർദ്ധിപ്പിക്കൽ തുടങ്ങിയ പ്രധാന വാഗ്ദാനങ്ങൾ നിറവേറ്റിയ രാജ്യത്തിന്റെ വിജയകരമായ നേട്ടങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനും ലഹരിമുക്തവും സ്വയംപര്യാപ്തവും വികസിതവുമായ ഭാരതം കെട്ടിപ്പടുക്കാനുമുള്ള ലക്ഷ്യങ്ങൾ രാജ്യം കൈവരിക്കുമെന്ന് സുരക്ഷാ സേനകളിലും പൗരന്മാരിലും പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നത് കാണാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം എല്ലാവർക്കും ആശംസകൾ നേർന്നു.”നിങ്ങളുടെ ത്യാഗങ്ങളും കഠിനാധ്വാനവും വികസിത ഭാരതമെന്ന മഹത്തായ സൗധത്തിന് ശക്തമായ അടിത്തറയായി മാറും,” പ്രധാനമന്ത്രി മോദി ഉറപ്പിച്ചുപറഞ്ഞു.
A very special Diwali with our brave security forces in Bastar, Chhattisgarh. https://t.co/7I5aOQdMSk
— Narendra Modi (@narendramodi) November 8, 2026
साल 2026 की ये दीवाली वाकई विशेष है!
ये पहली दीवाली है- जब देश नक्सलवाद-माओवादी आतंक के खिलाफ दशकों पुरानी लड़ाई जीत चुका है।
ये पहली दीवाली है- जब देश का हर जिला नक्सलवाद से मुक्त है।
ये पहली दीवाली है- जब करोड़ों देशवासी नक्सलवाद के भय को परास्त कर चुके हैं: PM @narendramodi
— PMO India (@PMOIndia) November 8, 2026
साल 2026 की ये दीवाली वाकई विशेष है!
ये पहली दीवाली है- जब देश नक्सलवाद-माओवादी आतंक के खिलाफ दशकों पुरानी लड़ाई जीत चुका है।
ये पहली दीवाली है- जब देश का हर जिला नक्सलवाद से मुक्त है।
ये पहली दीवाली है- जब करोड़ों देशवासी नक्सलवाद के भय को परास्त कर चुके हैं: PM @narendramodi
— PMO India (@PMOIndia) November 8, 2026
हमने सेवा भाव से नक्सल प्रभावित इलाकों में लोगों के जीवन को बदला।
इसलिए, नक्सलवाद से पीड़ित लोग भी सरकार और सुरक्षाबलों के साथ मजबूती से खड़े हुए: PM @narendramodi
— PMO India (@PMOIndia) November 8, 2026
आज एक तरफ 50 करोड़ लोग भीषण गरीबी से बाहर आए हैं।
दूसरी ओर, देश में नक्सली हिंसा का भी अंत हुआ है: PM @narendramodi
— PMO India (@PMOIndia) November 8, 2026
-NK-
A very special Diwali with our brave security forces in Bastar, Chhattisgarh. https://t.co/7I5aOQdMSk
— Narendra Modi (@narendramodi) November 8, 2026
साल 2026 की ये दीवाली वाकई विशेष है! ये पहली दीवाली है- जब देश नक्सलवाद-माओवादी आतंक के खिलाफ दशकों पुरानी लड़ाई जीत चुका है। ये पहली दीवाली है- जब देश का हर जिला नक्सलवाद से मुक्त है। ये पहली दीवाली है- जब करोड़ों देशवासी नक्सलवाद के भय को परास्त कर चुके हैं: PM @narendramodi
— PMO India (@PMOIndia) November 8, 2026
47 साल बाद, पहली बार ऐसा हुआ है जब पिछले एक वर्ष में CRPF के एक भी जवान को duty के दौरान जान नहीं गंवानी पड़ी। ये देश की सही नीतियों और दृढ़ इच्छाशक्ति की जीत है: PM @narendramodi
— PMO India (@PMOIndia) November 8, 2026
हमने सेवा भाव से नक्सल प्रभावित इलाकों में लोगों के जीवन को बदला। इसलिए, नक्सलवाद से पीड़ित लोग भी सरकार और सुरक्षाबलों के साथ मजबूती से खड़े हुए: PM @narendramodi
— PMO India (@PMOIndia) November 8, 2026
आज एक तरफ 50 करोड़ लोग भीषण गरीबी से बाहर आए हैं। दूसरी ओर, देश में नक्सली हिंसा का भी अंत हुआ है: PM @narendramodi
— PMO India (@PMOIndia) November 8, 2026