Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി ബസ്തറിലേക്ക്


ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനും അവരുടെ ത്യാഗങ്ങൾക്കും നിസ്വാർത്ഥ സേവനത്തിനും രാഷ്ട്രത്തോടുള്ള അചഞ്ചലമായ സമർപ്പണത്തിനും ആദരവ് അർപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്തീസ്ഗഢിലെ ബസ്തറിലേക്ക് തിരിക്കുന്നു. ഒരുകാലത്ത് നക്സലിസത്തിന്റെ പിടിയിലായിരുന്ന ബസ്തറിൽ ഇന്ന് വികസനം തഴച്ചുവളരുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ശ്രീ മോദി ഇങ്ങനെ കുറിച്ചു;

“നമ്മുടെ ധീരരായ സുരക്ഷാ സേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ഞാൻ ബസ്തറിലേക്ക് തിരിക്കുകയാണ്. ഒരുകാലത്ത് നക്സലിസം പിടിമുറുക്കിയിരുന്ന ഈ മേഖലയിൽ ഇന്ന് വികസനം തഴച്ചുവളരുകയാണ്. നമ്മുടെ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗങ്ങൾക്കും നിസ്വാർത്ഥ സേവനത്തിനും രാഷ്ട്രത്തോടുള്ള അചഞ്ചലമായ സമർപ്പണത്തിനും അഭിവാദ്യം അർപ്പിക്കാൻ ഞാൻ പോവുകയാണ്.”

-NK-