Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹത്തുക്കളുടെ നിസ്വാർത്ഥമായ പൊതുസേവന മനോഭാവം എടുത്തുകാട്ടുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു


ലാഭേച്ഛയില്ലാതെ നിസ്വാർത്ഥമായി പ്രവർത്തിക്കുകയും, സ്വയം പ്രകാശം പരത്തുന്ന ദിവ്യരത്നങ്ങളെപ്പോലെ എപ്പോഴും മറ്റുള്ളവരുടെ ക്ഷേമത്തിനായി സമർപ്പിതരായിരിക്കുകയും ചെയ്യുന്നവരാണ് മഹത്തുക്കൾ എന്ന് എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി ‘എക്സ്’ ൽ  കുറിച്ചു;

“अपेक्षन्ते न च स्नेहं न पात्रं न दशान्तरम्।
सदा लोकहिते युक्ता रत्नदीपा इवोत्तमाः।।”

മഹത്തുക്കൾ എപ്പോഴും മറ്റുള്ളവരുടെ ക്ഷേമത്തിനായി സമർപ്പിതരാണ്. തങ്ങളുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളിൽ അവർ സ്നേഹമോ പ്രതിഫലമോ പ്രതീക്ഷിക്കുന്നില്ല; സ്വീകരിക്കുന്നയാളുടെ യോഗ്യതയോ നിലവിലുള്ള സാഹചര്യങ്ങളോ അവർ പരിഗണിക്കാറുമില്ല. സ്വയം പ്രകാശം പരത്തുന്ന ദിവ്യരത്നങ്ങളെപ്പോലെയാണ് അവർ.

***

NK