Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗോത്രവിദ്യാർഥികളുടെ ശാക്തീകരണത്തിൽ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ പങ്ക് എടുത്തുകാട്ടുന്ന ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണന്റെ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി


ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ എഴുതിയ ലേഖനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചു.

ഗോത്രവിഭാഗങ്ങളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും സമഗ്രവികസനവും ഉറപ്പാക്കി പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ (EMRS) വളർച്ചയും പ്രവർത്തനങ്ങളും വിശദീകരിക്കുന്നതാണ് ലേഖനം. ബ്രിഡ്ജ് കോഴ്‌സുകൾ, ദ്വിഭാഷാ അധ്യാപനം, സാങ്കേതികവിദ്യാധിഷ്ഠിത ക്ലാസ് മുറികൾ, കായിക പരിശീലനം, തൊഴിൽപരിശീലനം തുടങ്ങിയ പദ്ധതികളും IIT, AIIMS ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ നേട്ടങ്ങളും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:

“ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ ഗോത്ര വിദ്യാർഥികൾക്ക് പുതിയ അവസരങ്ങൾ ഒരുക്കുകയാണ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ.

ജനജാതീയ ഗൗരവ് ദിവസിൽ, ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ വളർച്ചയെക്കുറിച്ചും ഗോത്രവിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും സമഗ്രമായ വ്യക്തിത്വവികസനവും ഉറപ്പാക്കുന്നതിൽ അവ വഹിക്കുന്ന പങ്കിനെക്കുറിച്ചും വിശദീകരിക്കുന്നു. 

ബ്രിഡ്ജ് കോഴ്സുകൾ, ദ്വിഭാഷാ അധ്യാപനം, സാങ്കേതികവിദ്യാ സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ, കായിക പരിശീലനം, തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങിയ സംരംഭങ്ങൾ അദ്ദേഹം എടുത്തുകാട്ടുന്നു. ഐഐടികൾ, എയിംസ് തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ നേട്ടങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തീർച്ചയായും വായിച്ചിരിക്കേണ്ട ലേഖനം!”

-SK-